DCBOOKS
Malayalam News Literature Website

നിനക്കായി പ്രണയപൂര്‍വ്വം… പ്രണയദിനത്തില്‍ എല്ലാ പ്രണയികള്‍ക്കും സമ്മാനവുമായി ഡി സി ബുക്‌സ്

വാലന്റൈന്‍സ് ഡേ ഇങ്ങെത്താറായി…നിങ്ങളുടെ കൂട്ടിന് എന്തു സമ്മാനം നല്‍കും..? എന്തുകൊടുത്താലാവും അവള്‍ക്ക്/ അവന് സന്തോഷമാകുക.. ? ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടുക്കണം. കാമുകീ കാമുകന്‍മാരുടെ ചിന്ത ഇപ്പോള്‍ ഇതാകും. എന്നാൽ ഇനി അധികം ആലോചിച്ചുകൂട്ടി ടെൻഷൻ അടിക്കേണ്ട. ‘നിനക്കായി പ്രണയപൂര്‍വ്വം…’ പ്രണയദിനത്തില്‍ ഭൂമി മലയാളത്തിലെ എല്ലാ പ്രണയികള്‍ക്കും പ്രണയപുസ്തകം സമ്മാനമായി നൽകാൻ ഡി സി ബുക്‌സ്. ബഹുവര്‍ണചിത്രങ്ങളോടെ അച്ചടിച്ച എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന ആ അപൂര്‍വ്വ സമ്മാനം നൽകിക്കൊണ്ട് തന്നെയാവട്ടെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളോടുള്ള ഇഷ്ടം ഇക്കുറി പങ്കുവെക്കുന്നത്…

അതിനായി നിങ്ങള്‍ ചെയ്യേണ്ടത്

  • ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ഷീറ്റില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പരും ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലയുടെ പേരും കൃത്യമായി രേഖപ്പെടുത്തുക
  • ഫെബ്രുവരി 09 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം നിങ്ങള്‍ എഴുതി നല്‍കിയ ഡി സി/കറന്റ് പുസ്തകശാലയില്‍ എത്തി പുസ്തകസമ്മാനം കൈപ്പറ്റാവുന്നതാണ്

പുസ്തകം സ്വന്തമാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യാം, ക്ലിക്ക് ചെയ്യൂ

Comments are closed.