DCBOOKS
Malayalam News Literature Website

‘വൈക്കം സത്യഗ്രഹം’ ; പഴ.അതിയമാന്‍ രചിച്ച പുസ്തകം, പ്രീബുക്കിങ് തുടരുന്നു

നിലവിലുള്ള വൈക്കം സത്യഗ്രഹചരിത്രങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് തുടരുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം. വിവർത്തനം: ഡോ. ഷിജു കെ.

1924 -25 കാലഘട്ടത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന (പ്രധാനമായും തമിഴില്‍) പത്രമാസികകളും സര്‍ക്കാര്‍ രേഖകളും പില്‍ക്കാല സാഹിത്യ – ചരിത്രകൃതികളും കണ്ടെത്തി അതില്‍ നിന്നും വൈക്കം സത്യഗ്രഹത്തിന്റെ നാള്‍വഴിചരിത്രം വരച്ചിടുന്ന വിശിഷ്ടഗ്രന്ഥമാണിത്. ഈ പുസ്തകം മലയാള ചരിത്രഗവേഷണത്തിനും പുതിയൊരു രീതിശാസ്ത്രം സംഭാവന ചെയ്യുന്നു.

അയിത്തത്തിന്റെ പേരിൽ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിൽനിന്നും അകറ്റി നിർത്തിയിരുന്ന ഈഴവർ, പറയർ, പുലയർ തുടങ്ങിയ പാർശ്വവൽകൃത ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വൈക്കം ശിവക്ഷേത്രനടയിൽ മലയാളികളും തമിഴരും തോളോടുതോൾ ചേർന്നു നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് വൈക്കം സത്യഗ്രഹം. ടി. കെ.മാധവൻ, കെ. പി. കേശവമേനോൻ, ജോർജ് ജോസഫ്, പെരിയാർ, എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ അനുഗ്രഹാശി
സ്സുകളോടെ അഹിംസാമാർഗത്തിൽ 1924 മാർച്ച് 30 മുതൽ 1926 ജനുവരി 1 വരെ നടത്തിയ ഐതിഹാസികസമരം. ക്ഷേത്ര പ്രവേശനവിളമ്പരത്തിനു വിത്തുപാകിയ വൈക്കം സത്യഗ്രഹത്തിന്റെ നാൾവഴിചരിത്രം പത്രവാർത്തകളുടെയും സർക്കാർ രേഖകളുടെയും പിൻബലത്തിൽ ഡയറിക്കുറിപ്പ് മാതൃകയിൽ രചിക്കപ്പെട്ട ആധികാരിക ചരിത്രഗ്രന്ഥം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.