വടിയും കണ്ണടയും – സച്ചിദാനന്ദൻ എഴുതിയ കവിത
ഫെബ്രുവരി ലക്കം പച്ചക്കുതിരയിൽ
ആ വടിയുടെ വേഗം കണ്ണടയുടെ
ശ്രദ്ധയിൽ പെടാതിരുന്നില്ല.
“എങ്ങോട്ടാണ്?” കണ്ണട ചോദിച്ചു.
“എത്തുന്നിടത്തേയ്ക്ക്.” വടി പറഞ്ഞു.
എന്നിട്ട് കണ്ണടയോടു ചോദിച്ചു:
“നിങ്ങൾ എന്താണ് കാണുന്നത്?”
“ഞങ്ങൾ എന്തിനെയും രണ്ടായി കാണുന്നു.
മതങ്ങൾ. ജാതികൾ.വർഗ്ഗങ്ങൾ. വംശങ്ങൾ.
അപ്പോൾ ഓരോ കണ്ണാടിച്ചില്ലും
പലതായി പിരിയുന്നു.”
“ഹ ഹ, അദ്വൈതത്തിൽ ദ്വൈതം”
“അങ്ങിനെയും പറയാം,
പക്ഷെ വടി വീഴുന്നത് ഒരേ ഇടത്തല്ലല്ലോ?
പാറയിൽ. ചരലിൽ. പശമണ്ണിൽ.
മണലിൽ. ചേറിൽ. മെഴുകിയ തറയിൽ
സിമന്റ്റുതറയിൽ.
വെണ്ണക്കല്ലിലെ സ്വന്തം നിഴലിൽ.”
കണ്ണട പ്രതികരിച്ചു: “ഞാനും കാണുന്നു
പല നിറങ്ങൾ. നമ്മുടെ നാട് പോലും രണ്ട്.”
“നമുക്ക് ഒന്നിച്ചു നടക്കാവുന്ന
ഒരു നാടുണ്ടാക്കണ്ടേ?
അതിരുകൾ ഇല്ലാത്ത നാട്?”
പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്.