225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയുടെ പുസ്തകം
സജ്ജന്‍ സിങ് യാദവ്
എനിക്കും ഒരുപക്ഷേ, ഈ ഭൂഗോളത്തിലുടനീളമുള്ള നൂറു കോടി ജനങ്ങള്‍ക്കും 2021-നെ നിര്‍വചിക്കാന്‍
ഒരു വാക്ക് ഉണ്ടെങ്കില്‍ അത് വാക്‌സിന്‍ എന്നായിരിക്കും. നിഘണ്ടുക്കളും തിരച്ചില്‍ യന്ത്രങ്ങളും (സെര്‍ച്ച് എന്‍ജിനുകളും) പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം ഏതാണ്ട് ഐകകണ്‌ഠേനയുള്ളതായിരുന്നു എന്ന് കാണാം. ആ പ്രഖ്യാപനത്തില്‍ ആരും അത്ഭുതപ്പെട്ടില്ല. അത് വളരെ വ്യക്തമായ ഒരു അഭിപ്രായം തന്നെയായിരുന്നു.
കാരണം ആ വര്‍ഷം മുഴുവന്‍ കോവിഡ് 19 വാക്‌സിനുകള്‍ക്കുവേണ്ടിയുള്ള ഭ്രാന്തവും അഭൂതപൂര്‍വവുമായ പിടിവലികള്‍ നടക്കുന്നുണ്ടായിരുന്നു. 2020 മാര്‍ച്ച് 11-ന് ഒരു ആഗോള മഹാമാരിയായി ഡബ്ല്യുഎച്ച് ഒ പ്രഖ്യാപിച്ച വിനാശകാരിയായ ഈ രോഗത്തില്‍നിന്നും ലോകത്തെ രക്ഷിക്കുന്നതിനുള്ള ഏകപ്രതീക്ഷ കുത്തിവയ്പ്പുകള്‍ മാത്രമായിരുന്നു.
ഈ പുസ്തകം, ജെന്നെറിയന്‍ കാലഘട്ടം മുതല്‍ കോവിഡ്19 മഹാമാരിവരെയുള്ള 225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയെ ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള സാംക്രമിക രോഗങ്ങളായ സ്‌മോള്‍പോക്‌സ്, പോളിയോ, റാബീസ്, മീസില്‍സ് എന്നിവയ്‌ക്കെതിരെ നേടിയ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിരിക്കുന്ന ഒരു യാത്രയാണിത്. കോവിഡ് 19, മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിനുകളെക്കുറിച്ച് ഉയര്‍ന്നുവന്ന ഔത്സുക്യങ്ങളെ (ജിജ്ഞാസകളെ) തൃപ്തിപ്പെടുത്താനും ഈ പ്രസ്തുത പുസ്തകം ലക്ഷ്യമിടുന്നു.
ഈ പുസ്തകം ഒന്‍പത് അധ്യായങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഓരോന്നും വാക്‌സിനുകളുടെ പ്രധാന മുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്. അവസാന ഭാഗമായ ഉപസംഹാരം ഇതുവരെ മനസ്സിലാക്കിയ പാഠങ്ങളിലേക്കും ഇനിയങ്ങോട്ടുള്ള വെല്ലുവിളികളുടെ ഉള്ളറകളിലേക്കും ഇറങ്ങിച്ചെല്ലുന്നു. രോഗശമന വാക്‌സിനുകള്‍ പോലെയുള്ള പുതുതലമുറ വാക്‌സിനുകളുടെ വിശദാംശങ്ങളും ഇതില്‍ പരിചയപ്പെടുത്തുന്നു. അവസാനമായി ഇന്ത്യന്‍ വാക്‌സിന്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയും അതിനെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുമുള്ള പുത്തന്‍ വഴികളെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നു.
ആദ്യ രണ്ട് അധ്യായങ്ങളിലെ വാക്‌സിനുകളുടെ ഉത്പത്തിയെയും നാലാം അധ്യായത്തിലെ അവയുടെ വിവിധ തരത്തിലുള്ള സാമ്പത്തിക സാമൂഹ്യ പ്രയോജനങ്ങളെക്കുറിച്ചുമുള്ള കഥകള്‍ക്കുമപ്പുറം ഈ പുസ്തകം വാക്‌സിനുകളുടെ പുതിയ തലങ്ങളെയും അവതരിപ്പിക്കുന്നു. രാജ്യങ്ങള്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പുതുവിപണികളില്‍ കാലുറപ്പിക്കുന്നതിനും അന്താരാഷ്ട്രപ്രശസ്തിക്കും ആഗോളനില ഉയര്‍ത്തുന്നതിനും വാക്‌സിനുകളെ ഉപയോഗപ്പെടുത്തുന്നു. തല്‍ഫലമായി വാക്‌സിന്‍ നയതന്ത്രങ്ങള്‍ അടുത്ത കാലത്തായി പ്രാധാന്യം നേടിയിട്ടുണ്ട്.
ഇതില്‍, ‘വാക്‌സിന്‍ മൈത്രി’ എന്ന സംരംഭത്തിന്റെ ഉദയവും പെടുന്നു. ഇത് എട്ടാമത്തെ അധ്യായത്തില്‍
ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാ കാലഘട്ടങ്ങളിലും വാക്‌സിന്‍ വിജയത്തിന്റെയും കൂട്ടായ പ്രതിരോധശേഷി ആര്‍ജിക്കുന്നതിന്റെയും പ്രചാരണത്തിന്റെയും പുറകിലെ പ്രധാന ശക്തി നേതൃത്വം ആണ്.
Comments are closed.