‘വാങ്ക്’ ജനുവരി 29-ന് തിയറ്ററുകളിലേക്ക്
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്റെ
മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം ‘വാങ്ക്‘ ജനുവരി 29-ന് തിയറ്ററുകളിലെത്തും.
അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഷബ്‌ന മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ഏഴാമത്തെ കൃതിയാണ് വാങ്ക്. കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ തന്റെ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥപറയുന്നതാണ് വാങ്ക് എന്ന കഥ. റസിയയുടെ ആഗ്രഹം കേട്ട കൂട്ടുകാരികള്‍ അമ്പരക്കുകയാണ്- ‘റസിയയ്ക്ക് പള്ളിയിലേതുപോലെ ഒരിക്കലെങ്കിലും ഒന്ന് വാങ്ക് വിളിക്കണം!’മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തുകൂടിയായ ഉണ്ണി ആറിന്റെ വാങ്ക് എന്ന പുതിയ സമാഹാരം തീര്‍ച്ചയായും മലയാളകഥയ്ക്കു ലഭിച്ച മികച്ച കൃതിയാണ്.
View this post on Instagram
ഉണ്ണി ആറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ
Comments are closed.