DCBOOKS
Malayalam News Literature Website

‘വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍ ‘ ഇപ്പോള്‍ വിപണിയില്‍

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍  
ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ 8-ാമത് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം സ്വന്തമാക്കാം.
Textകഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളിലൂടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തിമുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി. ടി. യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്. വി. ടി. ഇന്നില്ല. അദ്ദേഹം ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമൂഹമാകട്ടെ പരിചയപ്പെടുത്തിയാൽപ്പോലും വിശ്വസിക്കാനാവാത്തവിധം വിദൂരവിസ്മൃതമായിക്കഴിഞ്ഞു. എങ്കിലും ആ പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ നമ്മോടൊപ്പമുണ്ട്. വിക്ടർയൂഗോ പാവങ്ങളെക്കുറിച്ചു പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിലിൽ മുട്ടിവിളിക്കുന്നു. ഉവ്വ്, തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. എവിടവിടെ മനസ്സ് അനാർദ്രവും അമാനുഷവും ആകുന്നുവോ, അവിടെവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടെവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടവിടെ ഈ വേരുണങ്ങാത്ത വാക്കിന് ആഴവും പടർച്ചയുമുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കണ്ണീരും കിനാവും, അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, വി.ടി.യുടെ സമ്പൂര്‍ണ്ണ കൃതികള്‍, കര്‍മ്മവിപാകം, വി.ടി.യുടെ കഥകള്‍ 

Comments are closed.