DCBOOKS
Malayalam News Literature Website

ചാത്തന്നൂർ മോഹൻ പുരസ്കാരം വി. ഷിനിലാലിന് സമ്മാനിച്ചു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്

കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ചാത്തന്നൂർ മോഹൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പെരുമ്പടവം ശ്രീധരൻ വി. ഷിനിലാലിന് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ചവറ കെ.എസ്. പിള്ള അധ്യക്ഷനായി. ചലച്ചിത്ര നിരുപകൻ വിജയകൃഷ്ണൻ, ഡോ.പ്രസന്ന രാജൻ, പി.കെ.ശ്രീനിവാസൻ, എസ്.സുധീരൻ, ചലച്ചിത്ര സംവിധായകൻ ആർ.ശരത് തുടങ്ങിയവരും ചാത്തന്നൂർ മോഹൻ്റെ ഭാര്യ ഡി.ജയകുമാരിയും പങ്കെടുത്തു.

ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.