DCBOOKS
Malayalam News Literature Website

അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്

മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ ദിനമായ 27ന് കൊല്ലം അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.

മലയാള കവിതയെ ജനകീയമാക്കിയ കവിയാണ് വി.മധുസൂദനന്‍ നായര്‍. കവിതാപാരമ്പര്യത്തിന്റെ ജൈവികമായ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ കവിതകള്‍. ഈ കവിതകള്‍ ആസ്വദിക്കുമ്പോള്‍ ആസ്വാദകന്‍ കാലങ്ങളെ അനുഭവിക്കുകയാണ്. ജീവിതസത്യങ്ങളെ, പൈതൃകങ്ങളെ തൊട്ടറിയുകയാണ്.

വി. മധുസൂദനന്‍ നായരുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.