എം.ജി.സര്‍വ്വകലാശാലയില്‍ വി.സി ഹാരിസ് വൈജ്ഞാനികസദസ്സ് സംഘടിപ്പിക്കുന്നു
കോട്ടയം: എം.ജി.സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനും എഴുത്തുകാരനും അഭിനേതാവുമായിരുന്ന ഡോ.വി.സി.ഹാരിസിന്റെ സ്മരണാര്‍ത്ഥം എം.ജി. സര്‍വ്വകലാശാല വി.സി ഹാരിസ് വൈജ്ഞാനികസദസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22-ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അങ്കണത്തില്‍വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് മതേതരാനന്തരകാലത്തെ പ്രവണതകള്‍: പ്രതികരണം എന്ന വിഷയത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ഡോ. എം.ടി.അന്‍സാരി പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ.കെ.എം.സീതി മോഡറേറ്ററാകും. ഡോ.സജി മാത്യു, ഡോ.രേഖാ രാജ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പൊതുസമ്മേളനം പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.എന്‍.കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ പ്രൊഫ.കെ.എം.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
Comments are closed.