DCBOOKS
Malayalam News Literature Website

സ്ത്രീത്വത്തിന്റെ വ്യത്യസ്തഭാവങ്ങളുമായി ശോഭാ ഡേയുടെ ഉഷ്ണദിനങ്ങള്‍

സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ. 1994-ല്‍ പ്രസിദ്ധീകരിച്ച ‘സള്‍ട്രി ഡേയ്‌സ്’ എന്ന നോവലും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിഷ എന്ന പെണ്‍കുട്ടിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അവളുടെ ജീവിതവും വീക്ഷണങ്ങളും അതിനു പശ്ചാത്തലമാകുന്ന മുംബൈ നഗരവുമാണ് ഈ നോവലില്‍ ശോഭാ ഡേ ആവിഷ്‌ക്കരിക്കുന്നത്. ഈ നോവലിന്റെ മലയാള പരിഭാഷയാണ് കേരളകൗമുദിയില്‍ എഡിറ്റോറിയല്‍ അഡൈ്വസറായി സേവനമനുഠിക്കുന്ന വി.വി. വേണുഗോപാല്‍ വിവര്‍ത്തനം ചെയ്ത ഉഷ്ണദിനങ്ങള്‍.

നിഷയുടെ ജീവിതത്തിലൂടെയും അവളുടെ ചിന്തകളിലൂടെയും കടന്നു പോകുന്ന നോവലില്‍ മുംബൈ നഗത്തിലെ ആഢംബരജീവിതത്തിന്റെ പുറംപൂച്ചുകളും തങ്ങളുടെ നേട്ടങ്ങള്‍ക്കായി മാത്രം നിലകൊള്ളുന്ന സ്വാര്‍ത്ഥ തത്പരരായ ഒരു സമൂഹവുമാണ് നോവലിലെ കഥാപാത്രങ്ങളായി മാറുന്നത്.

തന്റെ ജീവിതത്തിലെ അര്‍ത്ഥമില്ലായ്മയാണ് നിഷയെ അവളുടെ കുടുംബത്തില്‍നിന്ന് അകറ്റുന്നത്. അമ്മയുടെയും അച്ഛന്റെയും ‘സ്റ്റാറ്റസ്’ നോക്കിയുള്ള ജീവിതരീതികള്‍ നിഷയെ വീര്‍പ്പ് മുട്ടിക്കുന്നു. അതില്‍നിന്ന് എത്രയും വേഗം മോചനം നേടാനാണ് നിഷ ശ്രമിക്കുന്നത്. തന്റെ സ്വാതന്ത്ര്യത്തിനോ അഭിപ്രായങ്ങള്‍ക്കോ മാതാപിതാക്കള്‍ വിലകല്പിക്കാതിരിക്കുമ്പോള്‍ അവരില്‍നിന്ന് നിഷ അകലുകയാണ്. സ്വന്തമായി ഒരു ജോലി നേടി തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാണ് അവള്‍ ആഗ്രഹിക്കുന്നത്.

തന്റെ കോളജ് ജീവിതത്തിനിടയിലാണ് നിഷ ദേബിനെ പരിചയപ്പെടുന്നത്. വളരെ വ്യത്യസ്ത സ്വഭാക്കാരനായ അയാളില്‍ അവള്‍ അകൃഷ്ടയാകുന്നു. അയാളുടെ അപരിഷ്‌കൃതവും പരുക്കനുമായ പെരുമാറ്റങ്ങള്‍ നിഷയ്ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കിയത്. അവള്‍ക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ അടുത്ത് ഇടപഴകമെന്നത് അവളെ ദേബിലേക്ക് കൂടുതല്‍ അടുപ്പിച്ചു. നിഷ ഒരു പരസ്യ കമ്പനിയില്‍ ജോലി നേടുന്നതിനുശേഷമാണ് മുംബൈ നഗരത്തിന്റെ യഥാര്‍ത്ഥ പുറംപൂച്ചുകള്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വേശ്യകളും കൂട്ടിക്കൊടുപ്പുകാരും പാര്‍ട്ടിഗേള്‍സും സ്തുതിപാഠകരുമൊക്കെ നിഷയുടെയും ദേബിന്റെയും ജീവിതത്തിലേക്ക് കടന്നുവരുന്നു.

നിഷയ്‌ക്കൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സ്ത്രീ കഥാപാത്രമാണ് നിഷയുടെ അമ്മ. ഉന്നത സമൂഹത്തിലെ അവരുടെ ജീവിതം അവര്‍ ആസ്വദിച്ചിരുന്നു. പക്ഷേ തന്‍രെ ഭര്‍ത്താവിനു മര്രൊരു സ്ത്രീയുമായുള്ള അടുപ്പം അവരുടെ ജീവിതത്തില്‍ കോലിളക്കങ്ങള്‍ സൃഷ്ടിച്ചു. എല്ലാവരില്‍നിന്നും അകന്നു മാറി അവര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ നിഷയോട് മാത്രമായിരുന്നു അവര്‍ തന്റെ വിഷമങ്ങള്‍ പങ്കുവച്ചിരുന്നത്. പക്ഷേ നിരര്‍ത്ഥകമായി ജീവിതം മുന്നോട്ട കൊണ്ടുപോകാതെ മറ്റുതരത്തില്‍ ജീവിക്കാനാണ് നിഷ അമ്മയോട് അഭിപ്രായപ്പെടുന്നത്.

ജീവിതത്തിലെ ബന്ധങ്ങളിലുള്ള അര്‍ത്ഥമില്ലായ്മയാണ് ഈ രണ്ടു സ്ത്രീകഥാപാത്രങ്ങളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നത്. ഉപഭോഗസംസ്‌ക്കാരത്തിനടിമപ്പെടുന്ന ഒരു സമൂഹത്തെയാണ് തന്റെ നോവലിലൂടെ ശോഭാ ഡേ വരച്ചുകാട്ടുന്നത്.

അപ്‌സരസുന്ദരിയായ മുംബൈ നഗരത്തിലെ ആഢംബരജീവിതത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരേ വെളിച്ചം വീശുകയാണ് ഉഷ്ണദിനങ്ങള്‍.‘ എന്ന നോവലിലൂടെ ശോഭാ ഡേ ചെയ്യുന്നത്.

 

Comments are closed.