ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു
ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു. അറബ് ജനതയുടെ പ്രതിഷേധങ്ങളും ലോകനേതാക്കളുടെ മുന്നറിയിപ്പുകളും അവഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റായ ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ട്രംപ് അറിയിച്ചു.
ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കേണ്ട സമയമിതാണെന്ന് താന്‍ തീരുമാനിച്ചതായി ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ എംബസി മാറ്റത്തിനുള്ള നിര്‍ദേശം വിദേശകാര്യമന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പാലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരുടെയും ഭാഗത്ത് താന്‍ നില്‍ക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ തനിക്ക് സാധ്യമായതൊക്കെ ചെയ്യുമെന്നും ട്രംപ് തന്റെ പ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
പാലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായാണ് മധ്യപൗരസ്ത്യ ദേശത്തെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുതകുന്ന പുതിയ തീരുമാനം ട്രംപ് കൈക്കൊണ്ടിരിക്കുന്നത്.
Comments are closed.