എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം നാളെ
എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും. വൈകുന്നേരം 8 മണിക്ക് കോഴിക്കോട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങില്‍ ഹയർ സെക്കണ്ടറി അക്കാഡമിക് ജോ: ഡയറക്ടർ ഡോ.പി.പി പ്രകാശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.
കരിക്കുലം കമ്മിറ്റി അംഗവും കോഴിക്കോട് സാംസ്കാരിക വേദി പ്രസിഡൻ്റുമായ ഡോ.ഏ.കെ അബ്ദുൽ ഹക്കിം, മധ്യ പ്രദേശിലെ കേന്ദ്ര സർവ്വകലാശാല ജ്യോഗ്രഫി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സതീശ് ചോത്തൊടി, എഴുത്തുകാരി സി.എസ്.മീനാക്ഷി, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. കൂട്ടിൽ മുഹമ്മദലി, കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി അസോസിയേറ്റ് പ്രൊഫസർ ഡോ.ടി.കെ.പ്രസാദ്, കോഴിക്കോട് സാംസ്കാരിക വേദി സെക്രട്ടറി കെ.വി.ശശി എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തിലെ ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിലൊന്നായ ഉരുള്‍പ്പൊട്ടലിന്റെ പാരിസ്ഥിതിക കാരണങ്ങള്‍ അന്വേഷിക്കുന്ന പുസ്തകമാണ് എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെ വിവരങ്ങളും വിശകലനങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മനുഷ്യരുടെ ഏതൊക്കെതരത്തിലുള്ള ഇടപെടലുകളാണ് ഉരുള്‍പ്പൊട്ടലുണ്ടാക്കുന്നതെന്നും പുസ്തകത്തില്‍ വിശദമായി അപഗ്രഥിക്കുന്നു.
കോഴിക്കോട് സാംസ്കാരിക വേദി എഫ്.ബി പേജിലും യൂട്യൂബിലും പരിപാടി ലൈവായി കാണാം.
Comments are closed.