സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികാഘോഷം; ഡി സി ബുക്‌സ് ക്രൈംഫിക്ഷന്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം
വിഖ്യാതമായ ഷെര്‍ലക് ഹോംസ് ഡിറ്റക്റ്റീവ് കഥകള്‍ എഴുതിയ സ്‌കോട്ടിഷ് എഴുത്തുകാരന്‍
സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ക്രൈംഫിക്ഷന്‍ പുസ്തകങ്ങള്‍ ഇപ്പോള്‍ വിലക്കിഴിവോട് കൂടി സ്വന്തമാക്കാം.. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലും ഓഫര്‍ ലഭ്യമാണ്.
അഗതാ ക്രിസ്റ്റി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഉംബെര്‍ത്തോ എക്കോ, മാരിയോ പൂസോ, ബ്രാം സ്‌റ്റോക്കര്‍ തുടങ്ങിയ ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കൊപ്പം ലാജോ ജോസ്, ജി ആര്‍ ഇന്ദുഗോപന്‍, ശ്രീപാര്‍വ്വതി, അനിത നായര്‍ എന്നിങ്ങനെ മലയാളത്തിലെ യുവനിര എഴുത്തുകാരുടെ പുസ്തകങ്ങളും ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ നോവലിനൊപ്പം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളും ഡീ സീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഓഫറോടു കൂടി സ്വന്തമാക്കാവുന്നതാണ്.
യാഥാര്‍ത്ഥ്യത്തിന്റെ പരിമിതികളാല്‍ ബന്ധിതമല്ലാതെ സ്വതന്ത്രവും തുറന്നതും ജിജ്ഞാസാവഹവും ആണെന്നത് തന്നെയാണ് ക്രൈം ത്രില്ലറുകള്‍ക്ക് ആരാധകരെ നേടിക്കൊടുക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കുറ്റാന്വേഷണ നോവലുകള്‍. ഒരുകാലത്ത് വായനയെ സമ്പന്നമാക്കിയിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ ഏവരുടെയും ഹരമായിരുന്നു. പെട്ടന്നുള്ള വായനയ്ക്കുപകരിച്ചിരുന്ന ഇത്തരം സാഹിത്യസൃഷ്ടികളുടെ ധര്‍മ്മം പുസ്തകവായനയെ സജീവമാക്കി നിലനിര്‍ത്തുകയും വായനയോടുള്ള കമ്പം ജനിപ്പിക്കുകയും ചെയ്യുന്നു.
ക്രൈം ത്രില്ലറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.