DCBOOKS
Malayalam News Literature Website

സ്വവര്‍ഗരതി കുറ്റമാക്കുന്ന ഐപിസി 377 പുനപരിശോധിക്കും: സുപ്രീംകോടതി

ലൈംഗിക ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള വിഭാഗങ്ങള്‍ പേടിച്ച് ജീവിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377ാം വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇക്കാര്യം പറഞ്ഞത്. ഹര്‍ജി കൂടുതല്‍ അംഗങ്ങളുള്ള ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവരാണ് ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. എല്‍ജിബിടി വിഭാഗങ്ങളില്‍ പെട്ട നവ്‌തേജ് ജോഹര്‍, സുനില്‍ മെഹ്ര, അമന്‍നാഥ്, ഋതു ഡാല്‍മിയ, അയ്ഷ കപൂര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യത, സമത്വം, അന്തസ്, ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ജീവിതത്തിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയുണ്ടായിക്കൂടാ. എസ്‌കെ കൗശല്‍ കേസിലെ തീരുമാനം പുനപരിശോധന അര്‍ഹിക്കുന്നതായും കോടതി വ്യക്തമാക്കി.

Comments are closed.