ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് സിനിമ സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ക് ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥയാണ് വാങ്ക്. പള്ളിയില്‍ നിസ്‌കാരസമയമാകുമ്പോള്‍ വാങ്ക് വിളിക്കുന്നതു പോലെ അവള്‍ക്കും അങ്ങനെ ചെയ്യണം. അതിനു തന്നെ സഹായിക്കാമോ എന്ന് അവള്‍ കൂട്ടുകാരികളോട് ചോദിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ഒപ്പമുള്ള കൂട്ടുകാരികള്‍ അമ്പരന്നെങ്കിലും അവളുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനായി ഉറ്റസുഹൃത്ത് നടത്തുന്ന ചില ശ്രമങ്ങളും റസിയക്കുണ്ടാകുന്ന ചില അനുഭവങ്ങളുമാണ് വാങ്ക് എന്ന ചെറുകഥയുടെ സംക്ഷിപ്തം. വാങ്കിന്റെ ഇംഗ്ലീഷ് പരിഭാഷ അടുത്തിടെ ഓപ്പണ്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ്. നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Comments are closed.