DCBOOKS
Malayalam News Literature Website

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തക പുരസ്‌കാരം; ഉണ്ണി ആറും പോള്‍ ചിറക്കരോടും ചുരുക്കപ്പട്ടികയില്‍

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി കഥാകൃത്ത് ഉണ്ണി ആറിന്റെ വണ്‍ ഹെല്‍ ഓഫ് എ ലവറും പോള്‍ ചിറക്കരോടിന്റെ പുലയത്തറയും. ഫിക്ഷന്‍ വിഭാഗത്തിലാണ് ഇവ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ലീലഒരു ഭയങ്കര കാമുകന്‍വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളുടെ സമാഹാരമായ ഉണ്ണി ആറിന്റെ വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ജെ.ദേവികയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ്‌ലാന്റ് ബുക്‌സാണ് പ്രസാധകര്‍.

മലയാളത്തിലെ ആദ്യ ദലിത് നോവലാണ് പോള്‍ ചിറക്കരോടിന്റെ പുലയത്തറ. 1962-ല്‍ രചിക്കപ്പെട്ട ഈ നോവല്‍ അതേപേരില്‍ കാതറിന്‍ തങ്കമ്മയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മിനി കൃഷ്ണന്‍ എഡിറ്റ് ചെയ്തിരിക്കുന്ന പുലയത്തറ ഓക്‌സ്ഫഡ് സര്‍വ്വകലാശാല പ്രസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളിയായ ടോണി ജോസഫിന്റെ Early Indians: The Story of Our Ancestors and Where We Came From എന്ന കൃതിയും ഇടംനേടിയിട്ടുണ്ട്. ഇവയില്‍നിന്ന് അവസാന വിജയിയെ നവംബര്‍ 2-ന് പ്രഖ്യാപിക്കും.

Comments are closed.