റീഡ് ദ വേള്‍ഡ് ക്യാംപെയിനുമായി യൂണിസെഫ്
ഏപ്രിൽ രണ്ട് അന്തര്‍ദേശീയ ബാലപുസ്തകദിനമായിരുന്നു. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ ബാലപുസ്തകദിനമായി ആചരിക്കുന്നത്.ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.
1967 മുതലാണ് ഈ പുസ്തക ദിനം ആചരിച്ചു വരുന്നത്. ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓണ്‍ ബുക്‌സ് ഫോര്‍ യംഗ് പീപ്പിള്‍ എന്ന സംഘടനയാണ് പുസ്തകദിനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇത് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇതിലെ അംഗങ്ങള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. കുട്ടികളെയും പുസ്തകങ്ങളെയും ഒരുമിപ്പിച്ച്‌കൊണ്ട് പോവുകയാണ് ലക്ഷ്യം.
അന്തര്‍ദേശീയ ബാലപുസ്തക ദിനത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യുണിസെഫ് എന്നീ സംഘടനകള്‍ സംയുക്തമായി കുട്ടികള്‍ക്കായുള്ള റീഡ് ദ വേള്‍ഡ് എന്ന ക്യാംപെൻ ആരംഭിച്ചു. കോവിഡ്19 എന്ന മഹാമാരിയെ തുടർന്ന് ഒറ്റപ്പെട്ടു കഴിയുന്ന നിരവധി കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പുസ്തകങ്ങളെത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരോടും എഴുത്തുകാരോടും യുണിസെഫ് ആഹ്വാനം ചെയ്തു. നിരവധി എഴുത്തുകാരാണ് ഈ ആഹ്വാനം ഏറ്റെടുത്ത് രംഗത്തെത്തുന്നത്.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ ഇത്തരം മഹാമാരികളെ അതിജീവിക്കാനുള്ള അത്ഭുത ശക്തി വായനയ്ക്കുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായാണ് യുണിസെഫിന്റെ ഈ ഉദ്യമം എന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പറഞ്ഞു.
Comments are closed.