DCBOOKS
Malayalam News Literature Website

പുല്‍വാമ ഭീകരാക്രമണം: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു

ഹേഗ്: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍. പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തു പറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാ കൗണ്‍സില്‍ പാസാക്കിയത്.

’40-ലേറെ ഇന്ത്യന്‍ അര്‍ദ്ധസൈനിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ട നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ കാര്‍ബോംബ് സ്‌ഫോടനത്തെ സുരക്ഷാ കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു, ജയ്‌ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.’ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.

നിന്ദ്യമായ ഈ ഭീകരപ്രവര്‍ത്തി നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും സ്‌പോണ്‍സര്‍ ചെയ്തവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Comments are closed.