DCBOOKS
Malayalam News Literature Website

‘ഉമാനാട് വേണാട്’ ചരിത്രത്തിന്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കുന്ന നോവൽ

പ്രശാന്ത് മിത്രന്റെ “ഉമാനാട് വേണാട് ” എന്ന നോവലിന് ഷഫീഖ് തിരുമല എഴുതിയ വായനാനുഭവം

രാജ ഭരണത്തിലായിരുന്ന തിരുവിതാംകൂറിൽ രാജകുടുംബത്തിന്റെ ബോഡിഗാർഡ്ഇൽ ( തുറുപ്പ് ) ആയിരുന്നു വാപ്പയുടെ ജോലി.
അതുകൊണ്ടുതന്നെ രാജാവിന്റെ കഥകളും രാജകുടുംബത്തിലെ വിശേഷങ്ങളും ബാല്യം മുതലേ എനിക്കൊരു കൗതുകവാർത്ത തന്നെയായിരുന്നു. Textഅതുമായി ബന്ധപ്പെട്ട് വാപ്പ പറഞ്ഞ ഒരുപാട് കഥകൾ മനസ്സിലുണ്ട്.

ഇപ്പോഴിതാ പ്രിയ സുഹൃത്ത് പ്രശാന്ത് മിത്രന്റെ പുതിയ നോവൽ “ഉമാനാട് വേണാട് ” വായിക്കുമ്പോൾ ഈ ഓർമ്മകൾ വീണ്ടും ഉയർന്നു വരികയാണ്. സർവ്വാധികാരിയായ ഒരു രാജാവും ആ രാജാവിന് കീഴിൽ വണങ്ങി വിധേയരായി നിൽക്കുന്ന ജനങ്ങളും. അതൊരു കാലവും സംസ്കാരവും വേറിട്ടൊരു ഭരണകൂടവും ആയിരുന്നു. മുമ്പ് വാപ്പ അവ്യക്തമായി പറഞ്ഞ രാജകീയ പ്രൗഢിയുടെ ദൃശ്യങ്ങൾ കൂടുതൽ മിഴിവോടെ എനിക്ക് ഈ നോവലിൽ കാണാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ നോവലിൽ എന്നെ ആകർഷിക്കുന്ന പ്രധാനഘടകം.

ഉമയമ്മ റാണി എന്ന സർവ്വശക്തനായ ഒരു റാണി. അവരുടെ കാലം. ആ കാലത്തിന്റെ സ്വഭാവങ്ങൾ, സംസ്കാരം, അധികാരരീതികൾ, ഉപജാപങ്ങൾ, അന്തർനാടകങ്ങൾ, പുരോഹിത വർഗ്ഗവും രാജാധികാരവും തമ്മിലുള്ള മത്സരങ്ങൾ ഇങ്ങനെ നിരവധി വിഷയങ്ങൾ ഈ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു. എഴുത്തുകാരനെന്ന നിലയിൽ പ്രശാന്ത് മിത്രന്റെ കൈയടക്കം അടുത്തുനിന്ന് മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ നോവലിന്റെ ക്രാഫ്റ്റും ഇതിവൃത്തവും കൗതുകകരമാണെങ്കിലും എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. തീർച്ചയായും ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ എല്ലാ കൈ വഴക്കവും എനിക്ക് ഈ നോവലിൽ കാണാൻ കഴിയുന്നു.

പുസ്തകം വായിക്കുമ്പോൾ വേറൊരു കാലത്തിലേക്ക് നമ്മൾ നടന്നു പോയതായി അനുഭവപ്പെടുന്നു. അതുതന്നെയാണ് നല്ല പുസ്തകത്തിന്റെ സ്വഭാവം. അത് കൈകാര്യം ചെയ്യുന്ന കാലത്തെ അതേ തീവ്രതയോടെ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കൽ.  ഉമാനാട് വേണാട് ആ രീതിയിൽ ഒരു ക്ലാസിക് വർക്കാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്കും അത് വായിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.