DCBOOKS
Malayalam News Literature Website

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍. മല്യയെ കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാന്‍ കോടതി സ്‌റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ഒന്‍പതിനായിരം കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ് മല്യ രാജ്യം വിട്ടത്.

Comments are closed.