DCBOOKS
Malayalam News Literature Website

‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ (1599)’; പ്രീബുക്കിങ് ആരംഭിച്ചു

ഭാഷയിലെ സുദീര്‍ഘവും സമ്പൂര്‍ണവുമായ പ്രഥമഗദ്യരചന, സാമൂഹിക-മതാത്മകമേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കുമെതിരേ ഉയര്‍ന്ന ആദ്യത്തെ ശബ്ദവിപ്ലവം,  ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ ‘(1599) (ആധുനികമലയാളഭാഷാന്തരണം)  പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.

ഭാഷാപഠിതാക്കളുടെയും ഗവേഷകരുടെയും ചിരകാലാര്‍ഥിതമായ ആവശ്യങ്ങളുടെ സഫലീകരണമാണ് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍.  നാലേകാല്‍നൂറ്റാണ്ടിനപ്പുറമുള്ള ഭാഷാപ്രയോഗങ്ങളും നാട്ടുവഴക്കങ്ങളും ശൈലീവിന്യാസങ്ങളും സുഗ്രഹമാക്കുന്ന ശുദ്ധിപാഠം. സ്ത്രീസമത്വത്തിനും അധഃസ്ഥിതനവോത്ഥാനത്തിനും പതിതസമുദ്ധാരണത്തിനും വേണ്ടി എഴുതപ്പെട്ട പ്രഥമ പരിവര്‍ത്തനരേഖ കൂടിയാണിത്. പ്രചാരലുപ്തമായ പ്രാചീനഭാഷാപദങ്ങളുടെ അര്‍ഥവിവരണങ്ങളും ആശയദ്യോതകങ്ങളുമായ 670-ല്‍ പരം അടിക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്.

ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ആമുഖ പഠനവും ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ചെറിയാന്‍ കുനിയന്തോടത്ത് എന്നിവരുടെ മൂല്യാപഗ്രഥനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.