DCBOOKS
Malayalam News Literature Website
Browsing

Quote

പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല.

“പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല. സുധാകരനോടു ഞാൻ അറിഞ്ഞും അറിയാതെയും പ്രവർത്തിച്ച അപരാധത്തിന്ന്, പ്രേമം കൊണ്ടു പ്രതിവിധി ചെയ്യുവാൻ ഞാൻ എന്നും ഒരുക്കമാണ്. അദ്ദേഹം ഒരു പെരുങ്കള്ളനല്ല,…

ഓമനേ… എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ

“ഓമനേ... എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ. നിന്നെ കാണാൻ മാത്രമാണ് ഞാൻ ഇവിടെ വരുന്നത്. കാണാൻ വേണ്ടി മാത്രം. നീ ഒരിക്കലും അത് നിഷേധിക്കരുത്. ഞാനെന്നും നിന്നെ സ്നേഹിക്കും. എൻ്റെ മധുചഷകത്തിലെ വീഞ്ഞുപോലെ.”…

യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ

"യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും പദങ്ങളാൽ! വാക്കിനു വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ ഓർക്കുകവല്ലപ്പോഴു- മെന്നല്ലാതെന്തോതും ഞാൻ' പി. ഭാസ്ക്‌കരൻ (ഓർക്കുക വല്ലപ്പോഴും)

വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല

"വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല" - ചാൾസ് ഡിക്കൻസ് ഫെബ്രുവരി 7- അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ഹരംകൊള്ളിച്ച എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്റെ ജന്മവാർഷികദിനം.

വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ?

"വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം…

ഈ നനുത്ത ആവരണംതന്നെയാണ് പ്രണയം..

"പ്രണയത്തിൽ പ്രണയം മാത്രമേയുള്ളൂ. ഗർഭാശയത്തിനുള്ളിൽ കിടക്കുന്ന ശിശുവാണ് പ്രണയം. ജീവജലത്തിനുള്ളിലെ ലോകത്ത് കുഞ്ഞ് സ്വതന്ത്രമായും സുഖകരമായും നീന്തിമറിഞ്ഞ് പൂർണ്ണവളർച്ചയിലേക്കെത്തുന്നുണ്ട്. ശിശുവിനെ പൊതിഞ്ഞു കിടക്കുന്ന…

“പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ!

"പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ! നിസ്സാരം. ഞാൻ വേണമെങ്കിൽ ചാരു കസേരയിൽ ഇരുന്നുകൊണ്ടു പത്തു മഹാസാമ്രാജ്യങ്ങളുപേക്ഷിക്കാം. ആയിരം ചീങ്കണ്ണികളുമായി യുദ്ധംചെയ്യാം...."                - വൈക്കം മുഹമ്മദ്…

ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,

"ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്, പായൽ മൂടിയ പീഠത്തിനു മുകളിൽ നൂറ്റാണ്ടുകൾ പെയ്തുപെയ്ത് പേരും തിയ്യതികളും മാഞ്ഞു പോയി" സച്ചിദാനന്ദൻ (ഇരുട്ടിലെ പാട്ടുകൾ)

അവർ പോയശേഷവും അവരുടെ മണം മുറിയിൽ തങ്ങിനിന്നു.

"അവർ പോയശേഷവും അവരുടെ മണം മുറിയിൽ തങ്ങിനിന്നു. ഒരു യുഗത്തിന്റെയും ചാതുർവർണ്യത്തിന്റെയും വൈദികമായ മർദ്ദനത്തിന്റെയും മണം"                        -വി.കെ.എൻ. (ആരോഹണം)

“അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല….

"അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല. വിഷഗന്ധിയായ ഉച്ഛ്വാസവായുവോ വിഷനഖങ്ങളോ കരിനീലിച്ച ത്വക്കോ ഉണ്ടായിരുന്നില്ല. എന്നിട്ടും നിങ്ങളവളെ സർപ്പിണിയെന്നും അഭിസംബോധനചെയ്‌തു." -   …

ഒരു മുഴുക്കുടിയൻ താൻ കുടിക്കാതിരുന്ന കാലം

"ഒരു മുഴുക്കുടിയൻ താൻ കുടിക്കാതിരുന്ന കാലം ഓർക്കുന്നതുപോലെ തൃജിക്കപ്പെട്ട ഒരാൾ ഉറക്കത്തിലേക്ക് പോകുമ്പോൾ തന്നെ പ്രേമിച്ചയാളെ ഓർക്കുംപോലെ ആനന്ദകരമാണ് ദുഃഖത്തിൻ്റെ ഉപമകൾ." - അജയ് പി മങ്ങാട്ട് (മൂന്നു…

“നിഷ്കളങ്ക, സ്നേഹമയി, ദേവി, ഈശ്വരി, ഹൂറി— ഇതെല്ലാം സ്ത്രീയുടെ പര്യായമാണ്..

"നിഷ്കളങ്ക, സ്നേഹമയി, ദേവി, ഈശ്വരി, ഹൂറി— ഇതെല്ലാം സ്ത്രീയുടെ പര്യായമാണ്. എല്ലാ നല്ല കിനാവുകളുടെയും ഉറവിടമാണവൾ. സുഗന്ധത്തിൽ മുങ്ങിയ ചന്ദ്രികാ ചർച്ചിതമായ ഒരു കൊച്ചു പൂങ്കാവനമാണു സ്ത്രീ.  ഞാൻ അതെല്ലാം കേട്ടുകൊണ്ട് തരിച്ചങ്ങനെ…

“എത്ര വിശ്വാസപൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത്!

"എത്ര വിശ്വാസപൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത്! എത്ര വ്യാജമാണ് നമ്മുടെ ചില സുരക്ഷിതത്വബോധങ്ങൾ!" - ദീപ നിഷാന്ത് (ജീവിതം ഒരു മൊണാലിസച്ചിരിയാണ്)

ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്

"ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്. പ്രേമിക്കുന്നു എന്ന് ശരീരങ്ങൾ നമ്മളെ വെറുതേ തോന്നിക്കുന്നതാകാനും മതി. അത് അന്നേരത്തേക്കുമാത്രമുള്ളതാണ്. അല്ലെങ്കിൽ വളരെയധികം ഇഷ്ടപ്പെട്ടവർ വേറൊരുസമയത്ത് പരസ്‌പരം…

നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു…..

നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം. കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം . ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം . നുണപറയുമ്പോഴും സത്യ…

മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ…

മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ കാറ്റിരമ്പുന്നിന്നു കേരളത്തിൽ കുമാരനാശാൻ (ദുരവസ്ഥ)

നമ്മുടെ ലൈഫിലെ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നതു കൊണ്ട് നമുക്ക് പ്രത്യേകിച്ച്…

നമ്മുടെ ലൈഫിലെ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നതു കൊണ്ട് നമുക്ക് പ്രത്യേകിച്ച് ലാഭമൊന്നുമുണ്ടാവില്ല. പക്ഷേ, അത് ചില പ്പോൾ നഷ്ടം വരുത്തിയേക്കും. -- അഖിൽ പി ധർമ്മജൻ ( റാം c/o ആനന്ദി )

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ… മാനവസേവയാണ് മാധവസേവ..! യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ്  സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും…