പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി സന്ദര്‍ശനം: തൃപ്തി ദേശായ് കരുതല്‍ തടങ്കലില്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷിര്‍ദ്ദി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനായിപ്രധാനമന്ത്രിയെ കാണണം എന്നാവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച അഹമ്മദ് നഗര്‍ എസ്.പിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച മോദിയുടെ ഷിര്‍ദ്ദി സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്ച അനുവദിക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഷിര്‍ദ്ദി യാത്ര തടയുമെന്നും തൃപ്തി ദേശായ് കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെയോടെയാണ് ഇവര്‍ പൊലീസിന്റെ കരുതല്‍ വീട്ടുതടങ്കലിലായത്.
Pune: Activist Trupti Desai detained by police, earlier this morning. She wrote a letter to SP Ahmednagar y’day demanding to meet PM Modi to discuss #SabrimalaTemple issue ahead of his Shirdi visit today. She had also threatened to stop his convoy if he doesn’t meet. #Maharashtra pic.twitter.com/PtEcWfW0KS
— ANI (@ANI) October 19, 2018
അതേസമയം പൊലീസ് നടപടിയില്‍ തൃപ്തി ദേശായ് പ്രതിഷേധമറിയിച്ചു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു.
Comments are closed.