DCBOOKS
Malayalam News Literature Website

വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു

വ്യാപാരരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന.

യു.എസ് ട്രേഡ് തലവന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് പദ്ധതിയില്‍നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായി അവര്‍ അറിയിച്ചു. അറുപത് ദിവസത്തിനു ശേഷമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് പുറമേ തുര്‍ക്കിക്കുള്ള മുന്‍ഗണനയും യു.എസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Comments are closed.