DCBOOKS
Malayalam News Literature Website

രാജ്യമെമ്പാടുമുള്ള ട്രക്ക് ഉടമകള്‍ ഇന്ന് മുതല്‍ സമരത്തില്‍

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിന് ട്രക്ക് ഉടമകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലയും ടോള്‍ നിരക്കും കുറയ്ക്കുക എന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചാണ് പണിമുടക്കുന്നതെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങള്‍ ഫലം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ട്രക്ക് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഡീസല്‍ ജി.എസ്.ടി.ക്ക് കീഴില്‍ കൊണ്ടു വരണമെന്നും ടോള്‍നിരക്ക് കുറയ്ക്കണമെന്നതുമാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. അതേസമയം ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും വിഷയങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Comments are closed.