ത്രിപുര പിടിച്ചടക്കി ബിജെപി
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ലീഡ് നില വന്നപ്പോള്‍, ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ത്രിപുരയില്‍ ബഹുഭൂരിപക്ഷത്തോടെ ബി ജെ പി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎമ്മിന്റെ തട്ടകമായിരുന്ന ത്രിപുരയാണ് ഇത്തവണ ബിജെപി കൈയ്യടക്കുന്നത്. 43 സീറ്റുകളില്‍ ബെജെപിയും 16 സീറ്റുകളില്‍ സിപിഎം.
അതേസമയം മേഖാലയില്‍ 8 സീറ്റുകളാണ് ഇതുവരെ ബിജെപിക്ക് സ്വന്തമാക്കാനയത്. ഇവിടെ ഐഎന്‍സി 28, എന്‍ പിപി 13 എന്നിങ്ങനെയാണ് പോളിങ്. എന്നാല്‍ നാഗാലാന്റും ബിജെപി പിടിച്ചടക്കുന്ന കാഴ്ചയാണ്. 32 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് നിലനിര്‍ത്തുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുക്കോള്‍ എല്ലാവരുടെയും കണ്ണുകള്‍ ത്രിപുരയിലേക്കുതന്നെയാണ് നീളുന്നത്. കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണത്തിലേറുമോയെന്നാണ് നോക്കിക്കാണുന്നത്.
Comments are closed.