DCBOOKS
Malayalam News Literature Website

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇത്തവണ മൂന്ന് പേര്‍ക്ക്

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഒരു വനിതയുള്‍പ്പെടെ മൂന്ന് ഗവേഷകര്‍ക്ക്. ഫ്രാന്‍സിസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ഗ്രിഗറി പി.വിന്റര്‍ എന്നിവരാണ് രസതന്ത്ര മേഖലയിലെ മികവിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിടുന്നത്. പ്രൊട്ടീന്‍, എന്‍സൈം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം.

രസതന്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത് വനിതയാണ് ഫ്രാന്‍സിസ് എച്ച്. അര്‍ണോള്‍ഡ്.കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിയിലെ ഗവേഷകയായ ഇവര്‍ എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച് നടത്തിയ പഠനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ആകെ തുകയുടെ പകുതി ഇവര്‍ക്ക് ലഭിക്കും.

പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി.സ്മിത്ത്, കേംബ്രിഡ്ജ് എം.ആര്‍.സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ പുരസ്‌കാരം നേടിയത്.

Comments are closed.