ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർ പങ്കിട്ടു
സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജിയോ പരീസി എന്നിവർക്കാണ് ഭൗതികശാസ്ത്ര നൊബേൽ
സ്റ്റോക്ക്ഹോം: കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും നൂതന മാർഗം കണ്ടെത്തിയ മൂന്ന് പേർക്ക് ഭൗതികശാസ്ത്ര നൊബേൽ. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജിയോ പരീസി എന്നിവർക്കാണ് 2021 ലെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
നൊബേൽ സമ്മാന തുകയായ 11.4 ലക്ഷം ഡോളറിന്റെ (8.2 കോടി) പകുതി സുക്കൂറോ മനാബയ്ക്കും ക്ലോസ് ഹാസില്‍മാനും ലഭിക്കും. ബാക്കിയുള്ള തുക പരീസിക്കായിരിക്കും ലഭിക്കുക.
Comments are closed.