DCBOOKS
Malayalam News Literature Website

പുതിയ തലമുറയ്ക്കു വെളിച്ചം നല്‍കുന്ന മൊയ്തുമൗലവിയുടെ സ്മരണകള്‍…!

ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി കിഴക്കെമുറി
, ഇ. മൊയ്തു മൗലവി, കെ.എം മാത്യു എന്നിവര്‍ സമീപം

1995 ജൂണ്‍ 8ന് , ഇ. മൊയ്തു മൗലവിയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഡിസി കിഴക്കെമുറി എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

മൊയ്തുമൗലവി അന്തരിച്ചു. ജൂണ്‍ എട്ട് വ്യാഴാഴ്ച രാവിലെ 9.50-ന്. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായംകൂടിയ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു അദ്ദേഹം. പ്രമുഖ ഗാന്ധിയന്‍. അതുല്യനായ കോണ്‍ഗ്രസ് നേതാവ്. പ്രായം 110  വയസ്സ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിന്റെ അതേപ്രായം. ഞാനൊരു കോണ്‍ഗ്രുകാരനാണ്; കോണ്‍ഗ്രസുകാരനായി മരിക്കയും വേണം. മൗലവിസാഹിബ് പലപ്പോഴും പറയുമായിരുന്നു. 75 വര്‍ഷം കോണ്‍ഗ്രസില്‍
ല്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യം സിദ്ധിച്ചു. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ആന്റണിക്കും കരുണാകരനും അദ്ദേഹം അയച്ച കത്തില്‍, കോണ്‍ഗ്രസ് വഴി തെറ്റിപ്പോകുന്നതിനെപ്പറ്റിയുള്ള ദുഃഖം രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടുകൂടി ഒരു കമ്മിറ്റി മീറ്റിങ്ങില്‍ സംബന്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്, മാതൃഭൂമിയില്‍നിന്ന് ഈ ദുഃഖവര്‍ത്തമാനം അറിയിക്കുന്നത്. ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയില്‍ എനിക്കു നല്കാനുള്ള അനുശോചനവും അവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടു വാചകത്തില്‍ ഞാനത് അവസാനിപ്പിച്ചു. എന്നിട്ട്, പിറ്റേന്ന് രാവിലെ കോഴിക്കോട്ട് എത്താനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയായി ആലോചന. രാത്രിവണ്ടിക്ക് റിസര്‍വേഷന്‍ കിട്ടാനുള്ള ശ്രമം തുടങ്ങി. തിരുവനന്തപുരത്തു നിന്നോ എറണാകുളത്തുനിന്നോ എമര്‍ജന്‍സിക്വോട്ടാ ശരിപ്പെടുമോ എന്നു നോക്കി. എല്ലാം പരാജയപ്പെട്ടു. അതോടെ ഞാന്‍ തളര്‍ന്നുപോയി. കാറില്‍ 250 കിലോമീറ്റര്‍ യാത്രചെയ്യാനുള്ള ആരോഗ്യം ഇല്ലതാനും. എനിക്കു മാത്രമല്ല, പല വന്‍കിടനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും റിസര്‍വേഷന്‍ കിട്ടാതെ ഇതേ അനുഭവം ഉണ്ടായി എന്നു പിന്നീടറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എത്താനാവില്ലെന്ന വിവരം ഞാന്‍ മൗലവിസാഹിബിന്റെ മകന്‍ സുബൈറിനെ വിളിച്ചറിയിക്കയും ചെയ്തിരുന്നു. പിറ്റേന്നു രാവിലെ എത്തുമെന്നും അറിയിച്ചു.

ശനിയാഴ്ച വെളുപ്പിനു നാലുമണിക്കു കോഴിക്കോട്ടെത്തിയ ഞാന്‍ സുഹൃത്ത് ഗോപിയുമൊന്നിച്ച് ഒമ്പതുമണിക്കുമുമ്പ്  സെഞ്ചുറിത്സയിലെത്തി. വീട്ടിലേക്കു കയറുംമുമ്പുതന്നെ റോഡില്‍ സുബൈറിനെക്കണ്ട് കാര്‍ നിര്‍ത്തി. അദ്ദേഹം എന്നെ ആശ്ലേഷിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞപ്പോള്‍ എനിക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. പിന്നെ വീട്ടിലിരുന്ന്, ഈ ദിവസങ്ങളിലെ പല സംഭവങ്ങളും സുബൈര്‍ വിവരിച്ചുതന്നു.
മരിച്ച ദിവസം രാവിലെ ആറിന്, ആശുപത്രിയിലെ (ഡോ. മൊയ്തുവിന്റെ പ്രസിദ്ധമായ നാഷനല്‍ ഹോസ്പിറ്റല്‍) മുറിയിലേക്ക് കയറിച്ചെന്ന മകനോട് മൗലവി ചോദിച്ചു: നീ നിസ്‌കരിച്ചോ?മറുപടി കിട്ടിയ ഉടനെ എന്നാല്‍ ഞാനും നിസ്‌കരിക്കാം. പടിഞ്ഞാറ് ഏതാണ്? സുബൈര്‍ ദിക്ക് കാണിച്ചു. തല പടിഞ്ഞാട്ട് ചരിച്ചുകൊണ്ട് മൗലവി നിസ്‌കരിക്കയും ചെയ്തു. അടുത്ത ചോദ്യം, ഇന്നലെ ഏല്പിച്ച കത്തുകളൊക്കെ അയച്ചോ എന്നായിരുന്നു. അയച്ചു എന്നു മറുപടി.
എന്നിട്ട്, ഒന്നു നിറുത്തിയിട്ട്, സുബൈര്‍ കത്തുകളുടെ കാര്യം പറഞ്ഞു: എ.കെ. ആന്റണി, കെ.കരുണാകരന്‍, ആര്യാടന്‍ മുഹമ്മദ്, വി.എം. സുധീരന്‍, എം.എം.ഹന്‍ എന്നിവര്‍ക്കുള്ളതായിരുന്നു കത്തുകള്‍. ആന്റണിക്കും കരുണാകരനുമുള്ള കത്തുകളില്‍, കോണ്‍ഗ്രിന്റെ ആദര്‍ശം കാത്തുസൂക്ഷിക്കണമെന്നും, ജാതിചിന്ത പെരുകിവരുന്നത് രാജ്യത്തിന്റെ നാശത്തിനു കാരണമാകുമെന്നും പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. സുധീരനുള്ള കത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കു വലിയ പ്രതീക്ഷകളുണ്ടെന്നും അതിനു വിഘാതം വരാത്തനിലയില്‍ മുന്നോട്ടുപോകണമെന്നും പറഞ്ഞിട്ടുണ്ട്.ത്സത്സ
ഹ്മഹ്നകത്തില്‍ എഴുതേണ്ട കാര്യങ്ങള്‍ പറഞ്ഞുതരും. എഴുതിക്കഴിഞ്ഞ് വായിച്ചു കേള്‍പ്പിക്കണം. ഒന്നല്ല ചിലപ്പോള്‍ മൂന്നുതവണ വായിക്കേണ്ടിവരും. അതിനുശേഷം കത്തയയ്ക്കാതെ മാറ്റിവയ്ക്കും. വിശ്വാസമുള്ള മറ്റാരേക്കൊണ്ടെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യംകൂടി വായിപ്പിക്കും. അദ്ദേഹം പറയാത്ത വല്ലതും ഞാന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് ഇങ്ങനെ ചെയ്യുന്നത്.

സുബൈര്‍ തുടര്‍ന്നു: ഹ്മഹ്നഅടുത്തകാലത്ത് വീരേന്ദ്രകുമാറിന്റെ ഗാട്ടിനെപ്പറ്റിയുള്ള പുസ്തകം നമുക്കു കിട്ടിയോ എന്നന്വേഷിച്ചു. ഞാന്‍ പുസ്തകം അദ്ദേഹത്തെ ഏല്‍പ്പിച്ചു. പത്തുമുന്നൂറു പേജുള്ള പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞ്, പറഞ്ഞത് തനിക്കൊന്നും മനിലായിട്ടില്ല എന്നായിരുന്നു. ഇതില്‍ നിറയെ കണക്കുകളാണുള്ളതെന്നും, കണക്ക് പണ്ടേ തനിക്കത്ര ഇഷ്ടമല്ലെന്നുംകൂടി പറഞ്ഞു. എങ്കിലും വീരേന്ദ്രകുമാറല്ലേ പറയുന്നത്; അതില്‍ കാര്യമില്ലാതെ വരില്ല എന്നും പറയുകയുണ്ടായി.ത്സത്സ എന്റെ കൊച്ചുമകനെപ്പോലെയാണ് ഞാനയാളെ കാണുന്നത് എന്നും കൂട്ടിച്ചേര്‍ത്തു. മൗലവി സാഹിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ച വൈകിട്ടാണ്. ചൊവ്വാഴ്ച മറ്റ് കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചു. അതിലൊന്ന് കൊച്ചുമകള്‍ ആലുവയില്‍ പണിതീര്‍ത്തിട്ടുള്ള വീട്ടിലൊന്നു പോകണം. മറ്റൊന്ന് കോട്ടയത്ത് പോകണം. ഡീസിയെ കാണണം. അന്നു നമ്മള്‍ അവിടെ താമസിച്ച സ്ഥലം എന്തു നല്ലതായിരുന്നു. (1990 ആഗസ്റ്റില്‍ ഡി.സി. ബുക്‌സിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ മുഖ്യാതിഥിയായി മൊയ്തുമൗലവി സംബന്ധിച്ചു. അദ്ദേഹം മാത്രമല്ല അഞ്ചാറുപേരടങ്ങിയ കുടുംബം മുഴുവനും കൂട്ടിയാണ് വന്നത്. ദേവലോകത്സത്തുതന്നെ, എന്റെ വീടിനടുത്ത്, മനോരമ ഗസ്റ്റ് ഹൗസായിരുന്നു മൊയ്തുമൗലവിക്കുവേണ്ടി വിട്ടുകൊടുത്തത്. അദ്ദേഹത്തിന് കോട്ടയത്തെ താമസം വളരെ ഇഷ്ടപ്പെട്ടിരുന്നു.) കോട്ടയത്തുനിന്ന് ഡീസിയേയും കൂട്ടിക്കൊണ്ട്, ബഷീറിന്റെ ബേപ്പൂരുള്ള വീട്ടിലും പോകണമെന്നും മൗലവിസാഹിബ് ചൊവ്വാഴ്ച പറഞ്ഞു. (കോട്ടയത്തെ ഉദ്ഘാടനത്തിനു ബഷീറുമുണ്ടായിരുന്നു. ബഷീര്‍ എന്റെ വീട്ടിലായിരുന്നു താമസം.) മറ്റൊന്നുകൂടി, ഹ്മഹ്നഡീസിയുടെ ഭാര്യ ഇടയ്‌ക്കൊക്കെ ഇവിടെ വരുമായിരുന്നല്ലോ. ഇപ്പോഴെന്താ വരാത്തത്?ത്സത്സ മൗലവിസാഹിബ് മകനോട് ആരാഞ്ഞു. (ഞാനും ഭാര്യയുംകൂടി ചിലപ്പോഴൊക്കെ സെഞ്ചുറിയില്‍ പോയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞതവണ സുകുമാര്‍ അഴീക്കോട്, സുധീരന്‍, വീരേന്ദ്രകുമാര്‍, എന്‍.പി. മുഹമ്മദ് ഇവര്‍ക്കും എനിക്കും മൊയ്തുമൗലവി പ്രത്യേക പുരസ്‌കാരം നല്കിയ സന്ദര്‍ഭത്തില്‍, എന്റെ ഭാര്യ വന്നിരുന്നില്ല. അതെപ്പറ്റി അന്നുതന്നെ അദ്ദേഹം തിരക്കിയതും ഞാന്‍ ഓര്‍മ്മിക്കുന്നു.)
ഞങ്ങള്‍ക്കന്നു പുരസ്‌കാരം നല്കിയത്, പ്രതികരണശേഷി നഷ്ട പ്പെടാത്തവര്‍ എന്ന നിലയിലായിരുന്നു. എന്റെ ഹ്മകറുപ്പും വെളുപ്പുംത്സ എന്ന പംക്തി അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടിരുന്നു; മനോരാജ്യം ഒരു ലക്കവും മുടങ്ങാതെ വായിക്കുമായിരുന്നു. അസുഖമായി കിടക്കുമ്പോഴും ഹ്മകറുപ്പും വെളുപ്പുംത്സ വായിച്ചു കേള്‍ക്കുമായിരുന്നു എന്ന് സുബൈര്‍ പറഞ്ഞു. അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടപ്പെടുന്ന കുറിപ്പുകള്‍ പ്രത്യേകം വരച്ച് മാറ്റിവയ്ക്കുകയും ചെയ്തിരുന്നുവത്രെ. എന്നിട്ട് അദ്ദേഹം പറഞ്ഞിരുന്നു: ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നവരുടെ കാലം അവസാനിക്കുകയാണ്. ഇത്, നിങ്ങള്‍ സൂക്ഷിച്ചുവച്ചാല്‍ ഭാവിയിലേക്കു പ്രയോജനപ്പെടും.ത്സത്സ കറുപ്പും വെളുപ്പും എന്ന പ്രതിവാരകോളത്തിന്റെ അടിസ്ഥാനത്തിലാണ്, പുരസ്‌കാരം നല്കപ്പെടുന്നവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തിയതെന്നു വ്യക്തം. മറ്റൊരു കാര്യംകൂടി സുബൈര്‍ പറയുകയുണ്ടായി. രണ്ടാഴ്ച മുമ്പ് കറന്റ് ബുക്‌സിന്റെ തൊടുപുഴ ശാഖ ഉദ്ഘാടനം ചെയ്തപ്പോള്‍, അതിന്റെ ക്ഷണക്കത്ത് മൗലവിസാഹിബിനു കിട്ടി. എനിക്കുംകൂടി അവിടെ വല്ല ജോലിയും തരുമോ എന്ന് ഡീസിയോടന്വേഷിക്കണംത്സത്സ എന്നൊരു ഫലിതവും മഹാനായ ആ 110 കാരന്റെ മനില്‍ ഉദിച്ചുവന്നു. ഗോപി ഇതിനിടെ കഴിഞ്ഞവര്‍ഷത്തെ ഒരു കഥ ഓര്‍മ്മിപ്പിച്ചു: ഹ്മഹ്നഞങ്ങള്‍ ഒരു യോഗം കഴിഞ്ഞ്, സ്വല്പം സൊറ പറഞ്ഞിരിക്കുന്നതിനിടയില്‍, ഹ്മ2000-ാമാണ്ടിലെ കോഴിക്കോട് നഗരം എങ്ങനെയായിരിക്കുംത്സ എന്ന കാര്യത്തെപ്പറ്റി ചര്‍ച്ചചെയ്തു. അതെപ്പറ്റി സരസമായി പലതും അദ്ദേഹം തട്ടിവിട്ടു. ഞാനതൊരിക്കലും മറക്കില്ല.ത്സത്സ തലശ്ശേരിയില്‍വച്ച് ഇന്നലെ ഐ.വി.ദാസിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ കഥകൂടി ഇവിടെ പറയാം: ഹ്മഹ്നഞാന്‍ ഒരു പരിപാടിക്കു ക്ഷണിക്കാന്‍വേണ്ടിയാണ് പോയത്. നിങ്ങളൊക്കെ കോണ്‍ഗ്രിന് എതിരല്ലേ, എന്ന് അദ്ദേഹം ചോദിച്ചു. പഴയ കോണ്‍ഗ്രിനെ ആദരിക്കുന്നവരാണ് ഞങ്ങള്‍ എന്ന മറുപടി നല്കിയത് അദ്ദേഹത്തിനിഷ്ടമായി. പരിപാടിക്കു സമ്മതിക്കയും ചെയ്തു.

ഇവിടെ ഒരു പ്രത്യേക സംഗതികൂടി ചൂണ്ടിക്കാണിക്കട്ടെ. അബ്ദുള്‍ റഹിമാന്‍ സാഹിബ് (കെ.പി.സി.സി.) പ്രസിഡണ്ടും ഇ.എം.എസ്. നമ്പൂതിരിപ്പാട് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു, രണ്ടുവര്‍ഷക്കാലമെങ്കിലും. പഴയ കോണ്‍ഗ്രസ് എന്നു ദാസ് പറഞ്ഞത് ഈ കാലത്തെപ്പറ്റിയാവും. 1945-ല്‍ അബ്ദുള്‍റഹിമാന്‍ സാഹിബ് മരിക്കുംവരെ, അദ്ദേഹത്തിന്റെ ശിഷ്യനും ഏറ്റവും വിശ്വസ്ത അനുയായിയുമായിരുന്നു മൊയ്തുമൗലവി. അബ്ദുള്‍റഹിമാന്റെ കബറിടത്തോടു ചേര്‍ന്നുവേണം തന്റെ കബറിടവും എന്നു മൊയ്തുമൗലവി ആഗ്രഹിച്ചിരുന്നു; നിര്‍ദ്ദേശിച്ചിരുന്നു. പള്ളിഭാരവാഹികളുടെ കക്ഷിരാഷ്ട്രീയമോ മറ്റെന്തോ കുഴപ്പമോമൂലം അത് നടപ്പാക്കാന്‍ കഴിയാതെവന്നു, എങ്കിലും സമുന്നതനായ നേതാവിന്റെ കബറടക്കം ആയിരക്കണക്കിന് ആരാധകന്മാരുടെ സാന്നിദ്ധ്യത്തില്‍ കണ്ണമ്പറമ്പ് പള്ളിയുടെ ശ്മശാനത്തില്‍ നടന്നു; സമ്പൂര്‍ണ്ണ സര്‍ക്കാര്‍ ബഹുമതികളോടെ. മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി മന്ത്രിമാരും ഒട്ടുവളരെ നേതാക്കളും സന്നിഹിതരായിരുന്നു, ഈ കര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍.
മൗലവി ഒരു ഒന്നാംതരം ഗ്രന്ഥകാരന്‍കൂടിയായിരുന്നു എന്ന സംഗതിയും ഓര്‍മ്മിക്കുക. അദ്ദേഹത്തിന്റെ ആത്മകഥ 1985-ല്‍ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ പരിഷ്‌കരിച്ചു വിപുലപ്പെടുത്തിയ ഒരു പതിപ്പ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മൗലാനാ അബുദുള്‍കലാം ആസാദിന്റെ തര്‍ജുമാനല്‍ ഖുര്‍ ആന്‍ത്സ എന്ന ബൃഹദ്ഗ്രന്ഥം മൗലവി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു കഴിഞ്ഞതേയുള്ളു. സ്വതന്ത്രവും വിവര്‍ത്തനവുമായി മറ്റ് അരഡസന്‍ കൃതികള്‍കൂടിയെങ്കിലും മൗലവിസാഹിബിന്റെ വകയായി ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വന്‍തോതിലുള്ള ഒരു മൊയ്തുമൗലവിസ്മാരകഗ്രന്ഥത്സത്തിന്റെ നിര്‍മ്മാണത്തിനുള്ള ശ്രമവും മാറ്റിവയ്‌ക്കേണ്ടിവന്നു. ഇനി താമസിയാതെ അതിന്റെ പണി തുടരുമെന്ന് സുബൈര്‍ പറഞ്ഞു. കോഴിക്കോട്ട്, മൗലവിക്ക് ഏറ്റവും മികച്ച ഒരു സ്മാരകം നിര്‍മ്മിക്കാനുള്ള ആലോചനയും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആന്റണിതന്നെ ഇതിനു നേതൃത്വം നല്കുകയും ചെയ്യും. മൊയ്തുമൗലവിയുടെ സ്മരണ നമ്മുടെ പുതിയ തലമുറയ്ക്കു വെളിച്ചം നല്കുമെന്ന് ആശിക്കുക.

Comments are closed.