‘ട്രാവൻകൂർ ലിമിറ്റഡ്’; എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ ലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന നാടകം ജനുവരി 1ന്
എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവലിലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ‘ട്രാവൻകൂർ ലിമിറ്റഡ്’ എന്ന നാടകം 2023 ജനുവരി 1 രാത്രി 7 മണിക്ക് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ അങ്കണത്തിൽ നടക്കും. എം.ജി. സർവകലാശാലയിലെ ഭാഷാസാഹിത്യപഠനവിഭാഗമായ സ്കൂൾ ഓഫ് ലെറ്റേഴ്‌സാണ് നാടകം ഒരുക്കുന്നത്. ലെറ്റേഴ്സിന്റെ സ്ഥാപക ഡയറക്ടറും നാടകാചാര്യനുമായ ജി. ശങ്കരപ്പിള്ളയുടെ ഓർമദിനമായ ജനുവരി 1ന് കഴിഞ്ഞ 33 വർഷങ്ങളായി അനുസ്മരണ സമ്മേളനവും നാടകാവതരണവും നടന്നുവരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമാണ് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. ലെറ്റേഴ്സിലെ മുൻ അധ്യാപകരായിരുന്ന ആർ. നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രൻ, ഡോ. വി.സി. ഹാരിസ് തുടങ്ങിയവർ നാടകാവതരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
എസ്.ഹരീഷ് ആഗസ്റ്റ് 17ൽ അവതരിപ്പിക്കുന്ന ചരിത്രത്തിന്റെയും ഭാവനയുടെയും കലർപ്പ് സൗന്ദര്യാത്മകമായി പിന്തുടരനാണ് നാടകം ശ്രമിക്കുന്നത്. സ്കൂൾ ഓഫ് ലെറ്റേഴ്‌സിലെ അദ്ധ്യാപകനും തിരക്കഥാകൃത്തും നിരൂപകനുമായ ഡോ. അജു കെ. നാരായണനാണ് നാടക രചനയും സംവിധാനവും നിർവഹിക്കുന്നത്. വിദ്യാർഥികളായ രാകേഷ് പാലിശ്ശേരി, ഇന്ദുകല, രാകേഷ് , അനീഷ് എ.വി, ജോൺ ജെയിംസ്, അർജുൻ, അമൽ, ചന്തു, അപർണ, ഗൗരി, പാർവതി, അനഘ, വിൻസി, അനു ശിവലക്ഷ്മി, ഹെസ്‌ലിൻ, അരുണിമ, സൂര്യ, അഷിത, എൽദോ, അദ്ധ്യാപകനായ ഡോ. ഹരികുമാർ ചങ്ങമ്പുഴ, മുൻ ഓഫീസ് സ്റ്റാഫായ രഘുവരൻ എന്നിവരാണ് അരങ്ങിൽ. പി.എം. യേശുദാസാണ് കലാസംവിധായകൻ. സംഗീതം : ലിൻസ്, നിള. വസ്ത്രാലങ്കാരം: ബിജി,സ്വാതി. പ്രകാശസംവിധാനം : അരുൺ. കൂടാതെ അപർണ, അരുണിമ, ലക്ഷ്‌മി, ഭാരതി, അഭിരാമി, മനോജ്, മേരി, അഫ്രിൻ, അനില, ആര്യ എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു.
Comments are closed.