ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ്; ടോപ്പ് 10-ല്‍ ഈ പുസ്തകങ്ങള്‍!
ദീപാവലി ദിനം വായനയുടെ ഉത്സവദിനങ്ങളാക്കി മാറ്റാന്‍ പുസ്തകങ്ങള്‍ക്ക് വമ്പിച്ച ഇളവുകളുമായി ഡിസി ബുക്‌സ്. ഇന്ന് (13 നവംബര്‍ 2020) മുതല്‍ ആരംഭിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് 15ന് അവസാനിക്കും. ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റിലൂടെ ഏറ്റവുമധികം ആളുകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ടൈറ്റിലുകള്‍ ഇതാ!
കേരളപ്പിറവി മുതൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾവരെയുള്ള കേരളപാഠാവലികളുടെ സമാഹാരം ‘ഒരുവട്ടംകൂടി – എന്റെ പാഠപുസ്തകങ്ങള്‍’, ദീപാവലി ബുക്ക് ബ്ലാസ്റ്റില്‍ ഇതുവരെ ഏറ്റവുമധികം വായനക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടി ദൈവത്തിന്റെ ചാരന്മാരാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന കെ ആര്‍ മീര രചിച്ച ‘ആരാച്ചാര്‍‘, അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകം പ്രൊഫ ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’, അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന ‘ഒരു ദേശത്തിന്റെ കഥ’ എന്നീ പുസ്തകങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ടോപ്പ് സെല്ലിംഗായി തുടരുന്നു
സാറാ ജോസഫിന്റെ ‘ബുധിനി‘ ആറാമത് എത്തിയപ്പോള്‍,ജി ആര്‍ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍‘ ഏഴാമതും പിന്നീടുള്ള സ്ഥാനങ്ങള്‍ പ്രിയ പുസ്തകക്കൂട്ടങ്ങളാണ് സ്വന്തമാക്കുന്നത്. . ഡിസിബി ക്ലാസ്സിക്, യുവാല്‍ നോവാ ഹരാരി ഹിറ്റ്‌സ്, ഇന്റര്‍നാഷണല്‍ കളക്ഷന്‍സ് എന്നീ പുസ്തകക്കൂട്ടങ്ങളും വായനക്കാര്‍ ഏറ്റവുമധികം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.
Comments are closed.