ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങള്‍
എന്‍. പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം എന്ന നോവലാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യാണ് തൊട്ടുപിന്നില്‍. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നീ കൃതികളാണ് ബെസ്റ്റ് സെല്ലര്‍ കൃതികളില്‍ ആദ്യപട്ടികയിലുള്ളത്.
ബോബി ജോസ് കട്ടികാടിന്റെ രമണീയം ഈ ജീവിതം, കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ എസ്. ഹരീഷിന്റെ പുതിയ ചെറുകഥാസമാഹാരം അപ്പന്‍, ഉണ്ണി ആറിന്റെ കഥാസമാഹാരം വാങ്ക്, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എസ്. ഹരീഷിന്റെ ആദം എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ഇതിഹാസകഥാകാരന്‍ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ശശി തരൂരിന്റെ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്നിയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
Comments are closed.