ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റിതാ വില്‍സണും കൊറോണ സ്ഥിരീകരിച്ചു
മെല്‍ബണ്‍; ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും നടിയും ഭാര്യയുമായ റിതാ വില്‍സണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
”സുഹൃത്തുക്കളെ ഞാനും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത അവസ്ഥയിലാണ്, ഞങ്ങള്‍ക്ക് ക്ഷീണവും പനിയും ശരീരവേദനയും അനുഭവപ്പെടുന്നുണ്ട്. ഞങ്ങള്‍ കൊറോണ പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. ഞങ്ങള്‍ ആരോഗ്യ വിഭാഗവുമായി സഹകരിക്കുന്നുണ്ട്. ആവശ്യമായ സമയം ഐസൊലേഷനില്‍ തുടരും. അപ്‌ഡേറ്റുകള്‍ ലോകത്തെ അറിയിക്കും, നിങ്ങളും ജാഗ്രതയോടെ കഴിയുക”- ഹാങ്ക്‌സ് കുറിച്ചു.
റോക്സ്റ്റാര്‍ എല്‍വിസ് പ്രെസ്‌ലിയുടെ ജീവിതകഥയുടെ ഷൂട്ടിങ്ങിനായി ഓസ്‌ട്രേലിയയിലായിരുന്നു ഇരുവരും. വൈറസ്ബാധ പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്.
Comments are closed.