റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു
റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോക’ ത്തിന്റെ കവര്‍ച്ചിത്രം സുനില്‍ പി ഇളയിടവും ബെന്യാമിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സമകാലിക സംഭവങ്ങള്‍ സാമൂഹിക മനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് ‘മലയാളിയുടെ മനോലോകം’. ഡി സി ബുക്സാണ് പ്രസാധകര്‍.
ലിംഗനീതി, സ്ത്രീ സ്വാതന്ത്ര്യം, കോവിഡാനന്തര സമൂഹം , പ്രത്യുത്പാദന അവകാശം, ക്വീർ അവകാശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സാമൂഹിക മനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ അനുഭവാധിഷ്ഠിതമായി പുസ്തകത്തിൽ വിശദീകരിക്കുന്നു.
റ്റിസി മറിയം തോമസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.