DCBOOKS
Malayalam News Literature Website

190 ദശലക്ഷം ഡോളറിന് കൈമാറ്റം ചെയ്ത് ടൈം മാഗസിന്‍

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും പ്രചാരമുള്ള അമേരിക്കന്‍ വാര്‍ത്താമാസികയായ ടൈം മാഗസിന്‍ പുതിയ അവകാശികളിലേക്ക്. 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപയ്ക്ക്) ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട്‌കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് മാസിക വാങ്ങിച്ചത്.

അതേസമയം ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സെയില്‍സ്‌ഫോഴ്‌സ് ഡോട്‌കോമുമായി ബന്ധമില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. തികച്ചും കുടുംബപരമാണ് ഈ ഇടപാട്. എന്നാല്‍ മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെ തീരുമാനമെടുക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ടൈമിന്റെ ഇപ്പോഴത്തെ അവകാശികളായ മെരിഡിത്ത് കോര്‍പ്പറേഷനും ടൈമിന്റെ വില്‍പ്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് പ്രസിദ്ധീകരണങ്ങളായ ഫോര്‍ച്യൂണ്‍, സ്‌പോര്‍ട്‌സ് ഇല്യുസ്‌ട്രേറ്റഡ് എന്നീ മാസികകളും വില്‍ക്കുന്നതായി മെരിഡിത് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഏതാനും വര്‍ഷമായി പരസ്യമേഖലയിലുണ്ടായ ഇടിവാണ് മാഗസില്‍ വില്‍പ്പനയ്ക്ക് വെക്കാനുള്ള പ്രധാന കാരണമായി ഉടമകള്‍ പറയുന്നത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് മെരിഡിത് കോര്‍പ്പറേഷന്‍ ടൈം മാഗസിന്‍ വാങ്ങിയത്.

Comments are closed.