ടിബറ്റന്‍ സംസ്‌കാരത്തിന്റെ തുടര്‍ക്കഥ…
‘എക്കാലത്തേക്കും ഞാന്‍ മാംസാഹാരം വിലക്കുന്നു. കരുണയില്‍ വര്‍ത്തിക്കുന്ന ആരും മാംസാഹാരം ഭുജിക്കരുത്. അതുഭക്ഷിക്കുന്നവന്‍ സിംഹം, കരടി, ചെന്നായ എന്നിവ ജനിക്കുന്നിടത്തു ജനിക്കും’.
“അതിനാല്‍ ഭയം സൃഷ്ടിക്കുന്ന, മുതക്തിക്കു തടസ്സമായ മാംസഭക്ഷണം അരുത്. അതാണ് വിവേകിയുടെ ലക്ഷണം.” ഭവാന്‍ ഉപദേശിച്ചു. (ടിബറ്റന്‍ സംസ്‌കാരത്തിന്റെ തുടര്‍ക്കഥ-മാംസനിരോധനം, പേജ്-150)
ബുദ്ധദാസ ആര്‍ എന്‍ പിള്ള രചിച്ച പുസ്തകമാണ് ടിബറ്റന്‍ സംസ്‌കാരത്തിന്റെ തുടര്‍ക്കഥ. ബുദ്ധധര്‍മ്മശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പുസ്തകത്തിന്റെ ആമുഖകുറിപ്പ്;
ബുദ്ധധര്‍മ്മഗ്രന്ഥ പരമ്പരയില്‍ വീണ്ടും ഒര ഗ്രന്ഥമിതാ വരുന്നു. മുമ്പ് ‘ടിബറ്റന്‍ സംസ്‌കാരം’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അനുബന്ധം (Sequel) എന്ന കണക്കിലാണ് തുടര്‍ക്കഥ അവതരിപ്പിക്കുന്നത്. പ്രമേയം വ്യത്യസപ്പെട്ടിരിക്കുന്നു. ഇതു ചരിത്രമല്ല, അദ്ധ്യാത്മികമായ സത്യങ്ങളാണ്. ഇവിടെ നാം ടിബറ്റന്‍ ബുദ്ധധര്‍മ്മശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കു പ്രവേശിക്കുന്നു. പ്രയോഗികമായ പല ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഇതില്‍ കൊടുത്തിട്ടുണ്ട്.
ഭഗവന്‍ ബുദ്ധന്റെ ധര്‍മ്മശാസ്ത്രം വിവിധ ശാഖകളിലായി പിരിഞ്ഞ് ലോകമെമ്പാടും നിലനിക്കുന്നെങ്കിലും മുഖ്യമായ ടിബറ്റിലും മംഗോളിയയിലും കാണപ്പെടുന്ന വജ്രയാനപാരമ്പര്യം, ഒറ്റയായ സമാനതകളില്ലാത്ത സമ്പ്രദായമാണ്. അര്‍ഹന്തപദം പരമലക്ഷ്യമായി കരുതുന്ന ഹീനയാനത്തില്‍ അതു പ്രാപിക്കാന്‍ ശീലവും സമാധിയും മാര്‍ഗ്ഗമാണ്. അര്‍ഹന്തപദം,വ്യക്തിഗതാനുഭവമാണ്. അതുനേരിടാന്‍ അനേകം ജന്മങ്ങള്‍ യത്‌നിക്കേണ്ടതായും വരും. വജ്രയാനത്തില്‍ അര്‍ഹന്തന്‍ ബോധിസത്വനാണ്, ബുദ്ധനല്ല. ബുദ്ധമതമാണ് പരമലക്ഷ്യം. അതിനു ഹീനയാനത്തിലെപ്പോലെ അനേക ജന്മങ്ങള്‍ അവിശ്രാന്തം പണിയെടുക്കുകയും വേണ്ട. ഈ ജന്മത്തില്‍ത്തന്നെ ബോധിയില്‍ എത്താനുള്ള വിദ്യ വജ്രയാനത്തിനു സായത്തമാണ്. അതിനാല്‍ വജ്രയാനത്തെ, മന്ത്രയാനം, തന്ത്രയാനം എന്നും വിളിക്കുന്നു. ഈ വിദ്യയും ഭഗവാന്‍ ബുദ്ധന്‍ പഠിപ്പിച്ചതുതന്നെ, അതിനു യോഗ്യതയുള്ള കുറച്ചുപേരെ മാത്രം. ബോധി നേടുന്നതു സ്വാര്‍ത്ഥലാഭത്തിനല്ല, സഹജീവികളെ അങ്ങോട്ടു നയിക്കാന്‍ വേണ്ടിയാണ്. ഇതാണ് മഹായാനവജ്രയാനത്തിന്റെ പരമക്ഷ്യം. ഇതിനുവേണ്ടി ബോധിചിത്തം ഉണര്‍ത്തേണ്ടതുണ്ട്. അതെപ്രകാരമാണെന്നു വിചാരിച്ചിട്ടുണ്ട്. ആരംഭമില്ലാത്ത കാലം മുതല്‍ സംസാരലോകത്തില്‍ ചുറ്റിക്കറങ്ങി കര്‍മ്മങ്ങള്‍ ചെയ്തു ഫലമനുഭവിച്ചുവരുന്ന ജീവിതങ്ങള്‍ക്ക് അഭയം ഭഗവാന്റെ ധര്‍മ്മം മാത്രമാണ്. ആ തോണിയില്‍ അഭയം പ്രാപിച്ചാല്‍ മറുകരകടക്കാം. അതിനുള്ള വഴിയാണ് ഇവിടെ കൊടുത്തിരിക്കന്നത്. ജീവിതം, മരണം, മരണാനന്തരാവസ്ഥകള്‍ എന്നതും ചര്‍ച്ചചെയ്തിട്ടുണ്ട്.
കൂട്ടത്തില്‍ ടിബറ്റിലെ മഹായോഗി, മിലാരെപ്പയുടെ ലഘു ജീവചരിത്രവും ഭഗവാന്‍ മാംസാഹാരം നിരോധിച്ചിരിക്കുന്നതായി ലങ്കാവതാരസൂത്രത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്…!
Comments are closed.