DCBOOKS
Malayalam News Literature Website

ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത

 

സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ലാമയുടെ ‘ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം’ എന്ന പുസ്തകം. മാനവവംശത്തിനായി മതങ്ങള്‍ക്ക് എന്താണ് സംഭാവന ചെയ്യാനാകുന്നതെന്നും മതാചാരങ്ങള്‍ സത്യസന്ധമായി ആചരിക്കുന്നതിലൂടെ സമൂഹത്തിനെന്താണ് കിട്ടുന്നതെന്നും അദ്ദേഹം തന്റെ പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പ്രമുഖ ആചാര്യനായ ജെ സോങ്പയുടെ ബൗദ്ഝമാര്‍ഗ്ഗത്തിന്റെയും ബോധോദയത്തിന്റെയും സ്വന്തം അനുഭവത്തിന്റെയും വിവിധ തലങ്ങളെ അടിസ്ഥാനമാക്കിയാണ് ദലയ്‌ലാമ ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.

ദലയ്‌ലാമയുടെ വീക്ഷണങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത – സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം എന്ന പുസ്തകം. ഗഹനമായ വിജ്ഞാനത്തോടെയും മനസ്സില്‍ത്തട്ടി പരിവര്‍ത്തനങ്ങള്‍ക്കിടയാക്കുകയും ലാളിത്യത്തോടെയും ഗംഭീരമായി പഠിപ്പിക്കുകയും ചെയ്യുന്ന ദലയ് ലാമയുടെ നിരവധി പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്ന പുസ്തകമാണിത്.

നമ്മുടെ ജീവിതയാതനകള്‍ക്ക് ഒരു അന്ത്യംകുറിക്കുവാനായി തന്റെ പ്രസംഗത്തെ പ്രവര്‍ത്തിയിലെത്തിക്കുന്ന ഒരു മനുഷ്യന്‍ നല്‍കുന്ന യാത്രാപഥമാണ് ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത. സത്യത്തിന്റെ പാത, മാനവരാശിക്കുവേണ്ടി നല്‍കാവുന്ന സംഭാവന, തുടങ്ങി ദലയ് ലാമ 1980 മുതല്‍ 1990 കള്‍ വരെ രചിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആന്തരികമായ ശാന്തി വളര്‍ത്തിക്കൊണ്ടുവരുവാനും സ്‌നേഹവും കാരുണ്യവും ഒരു ശീലമാക്കി മാറ്റാനുമുള്ള ചില പ്രയോഗവഴികള്‍ നിര്‍ദ്ദേശിക്കുന്ന ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത അദ്ധ്യാപികയും വിവര്‍ത്തകയുമായ രമാ മേനോനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

 

Comments are closed.