DCBOOKS
Malayalam News Literature Website

ഇന്ന് ഭക്ഷണം കഴിക്കുന്നതിന് ഒത്തുകൂടാന്‍ ശ്രമിക്കുന്നൊരിടം മാത്രമാണ് വീട് : കെ. വി. മോഹന്‍കുമാര്‍

സാഹിത്യോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് തൃക്കോട്ടൂര്‍, വയലാര്‍, തക്ഷന്‍കുന്ന് : ദേശം ഭാവനയാകുമ്പോള്‍ എന്ന സെക്ഷനില്‍ കെ. വി. തോമസ് മോഡറേറ്ററായ വേദിയില്‍ യു. എ. ഖാദര്‍, യു. കെ. കുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
ഇന്ന് ദേശം നേരിടുന്നത് സ്വത്വപ്രതിസന്ധിയാണെന്നും. ഉഷ്ണരാശി എന്ന നോവലില്‍ പറയപ്പെടുന്ന കരപ്പുറം എന്ന നാട് യാഥാര്‍ത്ഥ്യത്തില്‍ പുന്നപ്രവയലാര്‍ സമരത്തില്‍ മുമ്പ് പുന്നപ്ര എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന നാടിന്റെ പഴയ പേരായിരുന്നു എന്ന് ആര്‍ക്കുമറിയില്ല. അതുപോലെതന്നെ നാട്ടിന്‍പുറങ്ങളെ കുറിച്ചും നാട്ടിലെ പൈതൃകങ്ങളെയും സ്വത്വത്തിനെകുറിച്ചുമൊക്കെ എഴുതേണ്ടതുണ്ട്. ഒരു കാലത്ത് ഉണ്ടായിരുന്ന പലതും ഇന്ന് നിലനില്‍ക്കുന്നില്ലെന്ന് കെ. വി. മോഹനന്‍ പറഞ്ഞു.
വടക്കേ മലബാറിലെ ഗ്രാമങ്ങളുടെ കഥപറയുന്ന നോവലാണ് തൃക്കോട്ടൂര്‍ പെരുമ. അതിദേവത സങ്കല്പ കഥകളും, ദൈവങ്ങളെ കെട്ടി ആടുന്ന കഥകളും, കാവിന്റെ കഥകളും നാടിന്റെ തനിമയാര്‍ന്ന കഥകളാണ് എഴുതാറുള്ളത്. മലബാര്‍ കഥകള്‍ താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ എഴുത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണെന്ന് യു. എ. ഖാദര്‍ പറഞ്ഞു.
തക്ഷന്‍കുന്ന് സ്വരൂപം എന്നത് തനിക്ക് സമഗ്രയോടുകൂടി ദേശത്തെ എഴുതണമെന്നതിന്റെ ഭാഗമായി എഴുതിയതാണ്. അതില്‍ ഉപയോഗിച്ചിരുന്ന ഭാഷ ഒരു കാലത്ത് ആ നാടിന്റെ പൈതൃകം ആയിരുന്നു. ഒരു നൂറ്റാണ്ടുകാലത്തെകുറിച്ചുള്ള നോവലാണത്. പ്രാദേശിക സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം ചരിത്രത്തില്‍ പറയപ്പെടുന്ന രാഷ്ട്രീയസാംസ്‌കാരിക മതപരമുന്നേറ്റങ്ങളെയും രേഖപ്പെടുത്തുന്ന ഒരു നോവലാണ് അതെന്ന് യു. കെ. കുമാരന്‍ അവകാശപ്പെട്ടു. തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ എഴുതുന്നവര്‍ ചരിത്രകാരന്മാരല്ല എഴുത്തുകാരാണെന്നും കഴിഞ്ഞകാലത്തെ, ഡോക്യുമെന്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ചര്‍ച്ചചെയ്യപ്പെട്ടു.

Comments are closed.