DCBOOKS
Malayalam News Literature Website

മലയാള സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ ഫെബ്രുവരി 22 മുതല്‍

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 24 വരെ തിരൂരിലെ വാക്കാടുള്ള അക്ഷരം ക്യാമ്പസില്‍വെച്ചാണ് സെമിനാര്‍.

മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനായ ചടങ്ങില്‍ വെച്ച് പ്രൊഫ. ഇന്ദ്രനാഥ് ചൗധരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.സച്ചിദാനന്ദന്‍, കെ.പി രാമനുണ്ണി, പ്രൊഫ.കെ.പി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ വിഭിന്നധാരകള്‍ എന്ന വിഷയത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെമിനാറില്‍ പ്രൊഫ.എം.എം നാരായണന്‍, പ്രൊഫ.ടി.വി മധു, സണ്ണി എം.കപിക്കാട്, ഡോ.ആനന്ദി ടി.കെ, പ്രൊഫ.എം.വി നാരായണന്‍, അഷ്‌റഫ് കടയ്ക്കല്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.