ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുട്ടികളോട് എങ്ങനെ സംസാരിക്കണം?
ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് തുടരുന്നു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം. പുസ്തകത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
ഷഹാന ഓരോന്ന് ആലോചിച്ചു ഫാന്‍ ഓണ്‍ ചെയ്തു കിടന്നപ്പോള്‍ ആദിയും അടുത്ത് വന്നു കിടന്നു.
”അമ്മാ…’
‘എന്താ?”
”സാരല്ല. അച്ഛന് സങ്കടം വന്നപ്പോ പറഞ്ഞതാവും.”
”സങ്കടം വന്നതാവും… അതാവും.”
കൂടുതല്‍ ഒന്നും പറയാന്‍ തോന്നിയില്ല. അവനേം ചാരി കിടന്നു.”
*
*
*
*
ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ച് തുടങ്ങേണ്ടത്. ഇക്കാര്യം കൂടെ കണക്കിലെടുത്താണ് ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ തയ്യാറാക്കിയിരിക്കുന്നതും.
272 പേജുകളിലായി 34 ചാപ്റ്ററുകളുള്ള പുസ്തകമാണിത്. ഇതില്‍ അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അറിയേണ്ട ഭാഗങ്ങളിലെ താരമായ നിയയെയും, അഞ്ച് മുതല്‍ എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെ പ്രിയപ്പെട്ട കിച്ചുവിനെയും മുന്‍ ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെ നമ്മള്‍ പരിചയപ്പെട്ടു.
ഒമ്പത് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള പ്രായക്കാരെ, അതായത് ഏതാണ്ട് പ്യൂബര്‍ട്ടി കടന്നു വരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്ക് അറിയേണ്ട വിഷയങ്ങള്‍ സംസാരിക്കുന്ന ചാപ്റ്ററുകളെ മുന്നോട്ട് നയിക്കുന്നത് ആദിയാണ്.
ആദി എന്ന ആദില്‍ ഷഹാന ഡോക്ടറുടെ മൂത്ത പുത്രനാണ്. നിയക്കുട്ടിയുടെ ചേട്ടന്‍. ഒരേ സമയം ഷഹാനയുടെ കൊഞ്ചിവാവയായും ഉത്തരവാദിത്തമുള്ള മോനായും നില്‍ക്കുന്ന പതിനൊന്ന് വയസ്സുകാരന്‍. ഐപാഡില്‍ പ്രോഗ്രാമിങ്ങും അനിയത്തിയെ ശുണ്ഠി പിടിപ്പിക്കലുമാണ് അവന്റെ പ്രിയപ്പെട്ട നേരമ്പോക്കുകള്‍. ബെസ്റ്റ് ഫ്രണ്ട്‌സിലൊരാള്‍ നമ്മുടെ കിച്ചുവാണ്. ചെറിയ പ്രായം തൊട്ടേ അമ്മ പറഞ്ഞു കൊടുത്തും ആവര്‍ത്തിച്ച് കേട്ടും പ്രായത്തിനനുസരിച്ചുള്ള സെക്ഷ്വാലിറ്റി എജുക്കേഷന്‍ നേടാനുള്ള അവസരം അവനുണ്ടായിട്ടുണ്ട്.
കൗമാരത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ആദിക്ക് തൊട്ടിലിലെ വാവയിലൂടെ നമ്മളേവരോടും ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാനുണ്ട്.
Proudly Introducing ആദി…
Comments are closed.