മനുഷ്യന്റെ ശീലങ്ങളും അവന്റെ ചിന്തയിലെ ശീലക്കേടുകളുടേയും തുടർച്ചിത്രം…
എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന് ഷാജില്‍ പി രഘു
എഴുതിയ വായനാനുഭവം
പേരിലെ അപൂർവ്വത പ്രമേയത്തെ പൂരിപ്പിക്കുന്ന ഒന്നായി മാറുന്ന രചനയാണ് തോട്ടിച്ചമരി. നോവലിലെ മുഴുവൻ കഥാപാത്രങ്ങളുടേയും ഇരട്ട പേരിന്റെ കഥകൾ ചുരുളഴിയുമ്പോൾ ഓർത്തോർത്തു ചിരിക്കാൻ ധാരാളം!
മനുഷ്യന്റെ ശീലങ്ങളും അവന്റെ ചിന്തയിലെ ശീലക്കേടുകളുടേയും തുടർച്ചിത്രം. വെളിപ്പെടാത്ത പ്രണയവുമായി മൃതിയടഞ്ഞ എസ്തപ്പാന്റെ പ്രേതം രാത്രി സ്വന്തം കുഴിമാടത്തിനു മീതെ കുന്തിച്ചിരുന്നു ജീവിച്ചിരിക്കുന്ന മാമിക്കുട്ടി പറയരുകുന്നിൽ ഒരിക്കൽ എത്തും എന്നു കരുതി ഓർമ്മിലൂടെ തിരിഞ്ഞു നടക്കുന്നു. ഇടക്ക് അടുത്ത കുഴിമാടത്തിലെ പൊട്ടരച്ചനുമായി കൊമ്പുകോർക്കുന്നു സ്നേഹിക്കുന്നു കഥകൾ കൈമാറുന്നു. പറയരുകുന്നു മാന്തിയ മണ്ണ് കുട്ടനാട്ടിലെ കരിനിലങ്ങൾ മൂടുമ്പോൾ കുഴിമാടത്തോടൊപ്പം നാടുകടത്തപ്പെട്ട തോട്ടിച്ചമരി എന്ന എസ്തപ്പാന്റെ കണ്ണുകൾക്ക് തടയിട്ട് കരിനിലങ്ങളുടെ കിഴക്ക് നിരനിരയായി എത്തിയ ഇരുമ്പു പേടകങ്ങളിലെ ചുവന്ന പശിയുള്ള മണ്ണിന്റെ കൂന കനം വച്ച് മതിലു തീർക്കുമ്പോൾ കുഴിമാടത്തിലേക്ക് മടങ്ങാനോ മാമി കുട്ടിയെ കാത്തിരിക്കാനോ കഴിയാതെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒന്നായി ചിന്നി ചിതറി മൂടപ്പെട്ടു പോകുമോ എന്ന പ്രേതങ്ങളുടെ വ്യഥ .
ലക്ഷ്യം തെറ്റി പിഴച്ചു പോയ തന്റെ പ്രേത ജീവിതവും പേറി ഏകനായ എസ്തപ്പാന്റെ തുടർന്നുള്ള മൗന ജീവിതം മനുഷ്യന്റെ തിരിച്ചറിവിന്റേതു കൂടിയാവുന്നു.
Comments are closed.