എസ് ഗിരീഷ് കുമാറിന്റെ’തോട്ടിച്ചമരി’; കവര്‍ചിത്രപ്രകാശനം ഞായറാഴ്ച
മൂന്നടുപ്പുകല്ലുകൾ പോലുള്ള കുന്നുകൾ ചേർത്തൊരുക്കിയ അടുപ്പിൽനിന്ന് പാകം ചെയ്ത ജീവിതകഥകൾ
എസ് ഗിരീഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘തോട്ടിച്ചമരി’യുടെ കവര്‍ചിത്രം ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 6.30 ന് മലയാളത്തിലെ 25 എഴുത്തുകാര്‍ അവരുടെ ഫേസ്ബുക് പേജിലൂടെയാണ് കവര്‍ചിത്രം പ്രകാശനം ചെയ്യുക.
കെ. വി മണികണ്ഠന്‍, ജുനൈദ് അബൂബക്കര്‍, ഷിനിലാല്‍, രാജശ്രീ ആര്‍, സി ഗണേഷ് ചെറുകാട്ട്, എന്‍ ഹരി നൂറനാട്, ബി രവി കുമാര്‍, അനില്‍ ദേവസ്സി, അനീഷ് ഫ്രാന്‍സിസ്, അനൂപ് ശശികുമാര്‍, സന്തോഷ് മാനിച്ചേരി, കല സജീവന്‍, ലിബുസ് എബ്രഹാം, മഹേന്ദര്‍ മഹി, എം എസ് പോള്‍, രാജേഷ് എം ആര്‍, സജീവ് പി വി, മോനിഷ മോഹന്‍, പപ്പന്‍ പപ്പന്‍, അജീഷ് ജി ദത്തന്‍ എന്നിവരാണ് പ്രകാശനച്ചടങ്ങിന്റെ ഭാഗമാകുക.
ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല തോട്ടിച്ചമരി. മൂന്നടുപ്പുകല്ലുകൾ പോലുള്ള കുന്നുകൾ ചേർത്തൊരുക്കിയ അടുപ്പിൽനിന്ന് പാകം ചെയ്ത ജീവിതകഥകൾ ഏതെല്ലാം വഴികളിലൂടെയാണ് പടർന്നു കയറുന്നതെന്ന് ഒറ്റ വായനയിൽ അറിയാനാവില്ല. മണ്ണും മരങ്ങളും മനുഷ്യനും ചേർന്നൊരുക്കുന്ന ജീവിതത്തിന്റെ ആദിമക്കാഴ്ചകൾ, പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും നഖചിത്രങ്ങൾ, ജാതിയുടെ അതിർവരമ്പുകൾ, പെൺജീവിതത്തിന്റെ നിശ്ശബ്ദനിലവിളികൾ, ഒലിച്ചിറങ്ങുന്ന മൺചോരയുടെ ഭയപ്പെടുത്തലുകൾ, ആര്യവത്കരണത്തിന്റെ ക്രൂര മുഖങ്ങൾ എന്നിങ്ങനെ ഏതെല്ലാം തലങ്ങളിലേക്കാണ് നോവൽ ഒഴുകിയെത്തുന്നത്.
Comments are closed.