തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണറായ ഇ.എസ്.എല്‍ നരസിംഹത്തിന്റെ മുന്‍പാകെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. കൊല്ലം സ്വദേശിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ 2004 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
2014-ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷവും ഹൈദരാബാദ് ഹൈക്കോടതിക്കായിരുന്നു തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും ചുമതല. ആന്ധ്ര ഹൈക്കോടതിയിലേക്കു ചുമതലപ്പെടുത്തിയ ജീവനക്കാരില്‍ ഭൂരിഭാഗവും തിങ്കളാഴ്ച തന്നെ വിജയവാഡയിലേക്കു മാറിയിട്ടുണ്ട്. ആന്ധ്രാ ഹൈക്കോടതിയും ചൊവ്വാഴ്ച തന്നെ സ്ഥാപിതമായി.
Comments are closed.