‘തോറ്റചരിത്രം കേട്ടിട്ടില്ല…’
“അരിയെവിടെ തുണിയെവിടെ
പറയൂ പറയൂ നമ്പൂരീ
തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരീ…”
“അമ്മേ ഞങ്ങള്‍ പോകുന്നു
പിന്നില്‍നിന്നു വിളിക്കരുതേ
കണ്ടില്ലെങ്കില്‍ കരയരുതേ…”
“തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ
ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് നിങ്ങടെ
കൊടിയുടെ നിറമാണെങ്കില്‍
ആ ചെങ്കൊടിയാണേ കട്ടായം
പകരം ഞങ്ങള്‍ ചോദിക്കും…”
ആള്‍ക്കൂട്ടത്തെ പ്രചോദിപ്പിച്ച അനേകായികം മുദ്രാവാക്യങ്ങളുണ്ട് കേരളത്തിന്റെ ചരിത്രത്തില്‍. നാടിന്റെ സാമൂഹിക- രാഷ്ട്രീയ വികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ മുദ്രാവാക്യങ്ങളെ കുറിച്ചുള്ള ഒരു അന്വേഷണമാണ് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് പുളിക്കന്‍ എഴുതിയ തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം.
ഇരുപതാംനൂറ്റാണ്ടില്‍ കേരളത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയും മുന്നോട്ട് നയിക്കുകയും ഒക്കെ ചെയ്ത സംഭവങ്ങളെ അടയാളപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുടെ സമാഹാരമാണ് ഈ കൃതി. കേരള സംസ്ഥാന രൂപീകരണം മുതലിങ്ങോട്ട് പശ്ചിമഘട്ടത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങള്‍ നവതലമുറയ്ക്ക് ചരിത്രത്തിലേക്കുള്ള ഒരുസഞ്ചാരം കൂടിയാണ്. വിമോചനസമരം, അടിയന്തരാവസ്ഥ, വിദ്യാഭ്യാസപരിഷ്‌കരണം, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നേറ്റങ്ങള്‍ തുടങ്ങി ഏറ്റവും ഒടുവില്‍ സോളാര്‍ സമരവും ചുംബനസമരവും വരെ ഏറ്റെടുത്ത സമൂഹം ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങളാണ് തോറ്റചരിത്രം കേട്ടിട്ടില്ല എന്ന ഈ പുസ്തകത്തിലുള്ളത്.
ഡി സി ബുക്‌സ് കേരളം 60 എന്ന പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് തോറ്റചരിത്രം കേട്ടിട്ടില്ല. ഈ കൃതിയുടെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.