തോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’ എന്ന നോവലിന്
ഡി സി ബുക്സാണ് 'പുള്ളിയന്‍' പ്രസിദ്ധീകരിച്ചിരിക്കുന്നത്
കൊല്ലം തോപ്പില്‍ രവി ഫൗണ്ടേഷന്റെ തോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍‘ എന്ന നോവലിന്. തോപ്പില്‍ രവിയുടെ 33-ാമത് ചരമവാര്‍ഷികദിനമായ ഫെബ്രുവരി 8ന് കൊല്ലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
മീന്‍പിടുത്തക്കാരുടെ കടല്‍ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകള്‍ വായിച്ചറിവുകളല്ല, ജൈവമാണ്. കടല്‍ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദര്‍ശനത്തില്‍ തന്നെ കടലുണ്ട്. മലയാളത്തില്‍ ഈ ജൈവഗുണമുള്ള കടല്‍ഫിക്ഷന്‍ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. പക്ഷേ, കടല്‍ ആ നിലയില്‍ സാഹിത്യത്തില്‍ ഇരമ്പുന്നില്ല. മലയുടെ അത്ര കടല്‍ മലയാളത്തില്‍ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’.
Comments are closed.