DCBOOKS
Malayalam News Literature Website

ജീവിതവും മരണവും ഒരേ സ്വപ്‌നത്തിന്റെ രണ്ട് അനുഭവമേഖലകളാകുന്ന കഥകള്‍!

 

തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാളകഥയില്‍ എഴുത്തിന്റെ മാന്ത്രികതകൊണ്ടുവന്ന തോമസ് ജോസഫിന്റെ വിട വാങ്ങല്‍ മലയാളത്തിന് എന്നും വലിയ തീരാനഷ്ടമാണ്.

തോമസ് ജോസഫിന്റെ ആദ്യ നോവല്‍ ‘പരലോക വാസസ്ഥലങ്ങള്‍’ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് ആകാശങ്ങളും അവയിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിറമുള്ള തീവണ്ടികളും അതിലെ യാത്രക്കാരായ പരേതരും പ്രണയാ തുരനായ ദൈവവും ഇടകലര്‍ന്ന ഒരു ഭൂമികയാണ് ‘പരലോക വാസസ്ഥലങ്ങള്‍’. അസാധാരണമായ രചനാവൈശിഷ്ട്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കൃതി.

ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.

ആഖ്യാനത്തില്‍ സ്ഥലകാലരഹിതമായ സ്വപ്നമല്ലാതെ മറ്റൊന്നുമില്ലെന്നു സ്വയം പ്രഖ്യാപിക്കുന്ന കഥകളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. ഇത്തരം കഥകള്‍ രചിക്കുമ്പോള്‍, സ്വപ്ന കഥാപ്രപഞ്ചത്തില്‍ ജീവിച്ചുകൊണ്ടുതന്നെ യഥാതഥാഖ്യാന ലോകത്തുനിന്ന് ചോര്‍ത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടംമറിച്ച് ഇടകലര്‍ത്തുന്നതില്‍ മുമ്പെന്നത്തേക്കാള്‍ കൃതഹസ്തത ഈ കഥാകാരന്‍ കൈവരിച്ചിരുന്നു.

മലയാളകഥയില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വരിഷ്ഠ ഭാവനയുടെ സ്വപ്നമെഴുത്തായിരുന്നു തോമസ് ജോസഫിന്റെ കഥകള്‍. കഥാകൃത്തിന് പ്രണാമം.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തോമസ് ജോസഫിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.