DCBOOKS
Malayalam News Literature Website

ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം?

പുസ്‌തകങ്ങള്‍ ആത്മാവിന്റെ കണ്ണാടിയാണെന്നും പുസ്‌തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരമാണെന്നും പറയപ്പെടുന്നു. പുസ്‌തകങ്ങളില്‍ ഏറ്റവും വിലയേറിയതേതെന്ന്‌ നിങ്ങള്‍ക്കറിയാമോ? കോഡക്‌സ്‌ ഹാമര്‍ എന്ന പേരില്‍ പ്രശസ്‌തമായ കയ്യെഴുത്തു പ്രതിയാണത്‌. 16ാം നൂറ്റാണ്ടില്‍ തുടക്കത്തില്‍ ലിയനാര്‍ഡോ ഡാവിഞ്ചി എഴുതിയ ശാസ്‌ത്രീയ വിവരങ്ങളും രേഖാചിത്രങ്ങളുമാണ്‌ കോഡക്‌സ്‌ ലെസികാസ്‌റ്റര്‍ എന്ന പേരിലുള്ള ഈ കയ്യെഴുത്തു പ്രതിയിലുള്ളത്‌.

ജലം, പാറകൾ, പ്രകാശത്തിൻറെ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാസ്ത്രീയ രചനകളുടെയും സ്കെച്ചുകളുടെയും ഒരു ശേഖരം ഇതിൽ അടങ്ങിയിരിക്കുന്നു. പ്രകൃതി ലോകത്തെക്കുറിച്ചുള്ള ഡാവിഞ്ചിയുടെ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും കോഡെക്‌സിലുടനീളം കാണാനാകും. ഫോസിലുകളുടെ ഉല്പത്തി, പാറകളുടെ രൂപീകരണം എന്നിവ സംബന്ധിച്ചൊക്കെ അദ്ദേഹം പങ്കുവച്ചിരിക്കുന്ന നിരീക്ഷണങ്ങൾ അന്നത്തെക്കാലത്തേതതിൽ നിന്ന് വിരുദ്ധമാണ്. ഇവയൊക്കെ ആധുനിക ഭൂമിശാസ്ത്രപഠനത്തിന് വഴിവെട്ടി നൽകിയെന്നാണ് വിലയിരുത്തൽ. കോഡക്സ് ഡാവിഞ്ചിയുടെ ജിജ്ഞാസയും നൂതനമായ ചിന്തയും പ്രതിഫലിപ്പിക്കുന്നു. കോഡെക്‌സ് ലെയ്‌സെസ്റ്ററിൽ ഡാവിഞ്ചിയുടെ “മിറർ റൈറ്റിങ്ങി”ൽ എഴുതിയ സ്കെച്ചുകൾ, ഡയഗ്രമുകൾ, കുറിപ്പുകൾ എന്നിവയും ഉൾപ്പെടുന്നു.

1994ൽ ന്യൂയോർക്കിൽ കോഡക്സ് ലെയിസ്റ്റർ ലേലത്തിനു വച്ചിരുന്നു. നിരവധി പേരാണ് അന്ന് ഈ കയ്യെഴുത്തുപ്രതി സ്വന്തമാക്കാൻ മത്സരിച്ചത്. പക്ഷേ, വിജയിച്ചത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ​ഗേറ്റ്സ് ആണ്. 30.8 കോടി ഡോളറിനാണ് അദ്ദേഹം ഈ പുസ്തകം സ്വന്തമാക്കിയത്.

Leave A Reply