DCBOOKS
Malayalam News Literature Website

സില്‍വിയ ബ്രൗണിന്റെ ”എന്‍ഡ് ഓഫ് ഡേയ്‌സില്‍” നേരത്തെ പിറവികൊണ്ട കൊറോണ

ലോകരാജ്യങ്ങളൊക്കെ കൊറോണ വൈറസിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. കോവിഡ് 19 എന്ന കൊറോണയെ സംബന്ധിച്ച് സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ ”എന്‍ഡ് ഓഫ് ഡേയ്‌സ്” എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

”എന്‍ഡ് ഓഫ് ഡേയ്‌സില്‍” ഒരു രോഗത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. പക്ഷേ അത് കൊറോണയേക്കുറിച്ചാണെന്നും അല്ലെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാണ്.

സില്‍വിയയുടെ പുസ്തകത്തിലെ വരികള്‍

”2020ല്‍ കടുത്ത ന്യുമോണിയ പോലെയുള്ള അസുഖങ്ങള്‍ പടരും. ശ്വാസകോശങ്ങള്‍ക്ക് നേരിടുന്ന ഈ അസുഖം എല്ലാത്തരം ചികിത്സകളെയും പ്രതിരോധിക്കും. ഇതില്‍ ഏറ്റവും വിചിത്രം രോഗം വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ഈ അസുഖം തിരിച്ചെത്തും. പിന്നീടത് പരിപൂര്‍ണമായി മാറും”.

2008 ജൂലൈയില്‍ അമേരിക്കയിലെ പെന്‍ഗിന്‍ ഗ്രൂപ്പിലെ ഡട്ടണ്‍ ആണ് ”എന്‍ഡ് ഓഫ് ഡേയ്‌സ്” പ്രസിദ്ധീകരിച്ചത്.

Comments are closed.