മഹാമാരിക്കാലത്ത് മാതൃകയാക്കാം ഈ പുസ്തകമേള! വീഡിയോ
അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാലിന് ആരംഭിക്കുകയാണ്. ഈ മഹാമാരിക്കാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന വിധത്തിലാണ് പുസ്തകമേള ഒരുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തക മേള ഇത്തവണ ഓണ്‍ലൈന്‍ രീതികള്‍ കൂടി സമന്വയിപ്പിച്ചുകൊണ്ടാവും സംഘടിപ്പിക്കപ്പെടുന്നത്.
കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും പരിപാടി നടക്കുക. പുസ്‍തക മേളയിലെ സാംസ്‍കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും
https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർക്ക് ദിനവും താഴെ പറയുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നാല് വ്യത്യസ്ത സമയക്രമങ്ങൾ സന്ദർശനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.
- രാവിലെ – 10 am മുതൽ 1 pm വരെ.
- ഉച്ചയ്ക്ക് – 1pm മുതൽ 4 pm.
- വൈകീട്ട് – 4 pm മുതൽ 7 pm.
- രാത്രി – 7 pm മുതൽ 10 pm.
രജിസ്റ്റർ ചെയ്‌തിട്ടുള്ള സന്ദർശകർക്ക് തിരഞ്ഞെടുത്തിട്ടുള്ള സമയക്രമം അനുസരിച്ച് വ്യത്യസ്ത നിറത്തിലുള്ള കൈകളിൽ ധരിക്കുന്ന ബാൻഡുകൾ നൽകുന്നതാണ്. ഈ വർഷം, 73 രാജ്യങ്ങളിൽ നിന്നുള്ള 1024 പ്രസാധകർ പുറത്തിറക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള 80000-ത്തിൽ പരം പുസ്തകങ്ങളാണ് മേളയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
.
Comments are closed.