കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു; മരണം ന്യൂയോർക്കിൽ വെച്ച്
ന്യൂയോർക്ക്: മലയാള സിനിമയിൽ കലാ സംവിധായകനായിരുന്ന തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിൽസയിൽ കഴിയുകയായിരുന്നു. നെല്ല് ഉൾപ്പെടെയുള്ള ഒട്ടനവധി ഹിറ്റ് മലയാള സിനിമകളുടെ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കയിലും കലാരംഗത്ത് അദ്ദേഹം സജീവമായിരുന്ന ഇദ്ദേഹം കലാപരിപാടികൾക്കായി നിരവധി വേദികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഫോമ–ഫൊക്കാന സമ്മേളനങ്ങളിൽ അദ്ദേഹം നിർമിച്ചിരുന്ന ടാബ്ലോകൾ ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോ. സെക്രട്ടറിയായിരുന്നു.
ഭാര്യ: ശോശാമ്മ മക്കള്‍: സിബി, നാന്‍സി, ഡോ. ബിനു, നവിന്‍
Comments are closed.